വീട്ടമ്മമാരുടെ തലവേദനയാണ് പാചകം. ജോലിയുള്ള സ്ത്രീകളെ സംബന്ധിച്ച് ആ ബുദ്ധിമുട്ട് ഇരട്ടിയാണ്. ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ അടുക്കളപ്പണി എളുപ്പമാക്കാം.പാചകം ചെയ്യാൻ തുടങ്ങുന്നതിന് മുന്നേ വേണ്ട സാധനങ്ങളെല്ലാമെടുത്ത് അരികിൽ തന്നെ വയ്ക്കുക. കൈയെത്തുന്ന സ്ഥലങ്ങളിൽ തന്നെ ആവശ്യമുള്ള സാധനങ്ങളും വച്ചിട്ടുണ്ടെങ്കിൽ പാചകവും ഈസിയാകും സമയവും ലാഭിക്കാം.വിരുന്നുകാർ വരുന്നുണ്ടെന്കിൽ മുൻകൂട്ടി തന്നെ വിഭവങ്ങൾ പ്ലാൻ ചെയ്യുക. തലേദിവസമുണ്ടാക്കി വയ്ക്കാൻ കഴിയുന്നവ പാതിവേവിൽ ഉണ്ടാക്കി മാറ്റി വയ്ക്കാം.
പിറ്റേദിവസം ഒന്നുകൂടി വേവിച്ചെടുക്കാം.രസം, മോര്കറി, അച്ചാറുകൾ എന്നിവ കൂടുതൽ ദിവസം കേടുകൂടാതെയിരിക്കുന്നതുകൊണ്ട് അവ കുറച്ചധികം ഉണ്ടാക്കി സൂക്ഷിക്കാം.പച്ചക്കറികളൊക്കെ തലേ ദിവസം തന്നെ നന്നായി കഴുകി അരിഞ്ഞ് മാറ്റി വയ്ക്കാം. പിറ്റേ ദിവസം രാവിലത്തെ പാചകം അതെളുപ്പമാക്കും.മീൻ വാങ്ങി വൃത്തിയാക്കിയ ശേഷം മസാല പുരട്ടി ഫ്രീസറിൽ വയ്ക്കാം. പാചകം ചെയ്യുന്നതിന് കുറച്ച് സമയം മുന്നേയെടുത്ത് വറുത്തെടുത്താൽ മതി.തേങ്ങ ചിരകിയതും വെളുത്തുള്ളി, ഉള്ളി എന്നിവ പൊളിച്ചതുമൊക്കെ പ്രത്യേകം പ്രത്യേകം പാത്രങ്ങളിലടച്ച് റെഫ്രിജറേറ്റിൽ സൂക്ഷിക്കാം.