dhanapalan

കൊല്ലം: ത​മിഴ്‌നാട്ടിലെ മ​ധു​ര​യി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​ല​യാ​ളി ദ​മ്പ​തി​ക​ൾ മ​രി​ച്ചു. കൊ​ല്ലം വെ​ളി​യം ആരുർക്കോണം അശ്വതിയിൽ എ​ൻ ധ​ന​പാ​ൽ (അനിൽ-59), ഭാര്യ ജ​ല​ജ ധ​ന​പാ​ൽ (51) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

വി​ശാ​ഖ​പ​ട്ട​ണ​ത്ത് സ്ഥി​ര​താ​മ​സ​മാ​ക്കി​യ കു​ടും​ബം നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. കാ​റി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന രണ്ട് മ​ക്ക​ളും ഡ്രൈ​വ​റും അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ട്ടു. വിശാഖപട്ടണം മലയാളി അസോസിയേഷൻ പ്രസിഡന്‍റ്, ലോക കേരള സഭാ അംഗം എന്നീ നിലകളിൽ ധനപാൽ പ്രവർത്തിച്ചിരുന്നു.

മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ഇന്ന് വീട്ടുവളപ്പിൽ സംസ്‌കരിക്കും. മക്കൾ: പ്ലസ് ടു വിദ്യാർത്ഥിനിയായ അശ്വതി, പത്താം ക്ലാസ് വിദ്യാർത്ഥി അനുഷ്.