കൊച്ചി: സംസ്ഥാനത്ത് സ്വർണവിലയിൽ നേരിയ വർദ്ധന. അക്ഷയ തൃതീയ ദിനത്തിൽ 120 രൂപ ഉയർന്ന് സ്വർണം പവന് 35,720 രൂപയായി.കഴിഞ്ഞ രണ്ട് ദിവസമായി സ്വർണവില മാറ്റമില്ലാതെ തുടരുകയായിരുന്നു. 35,600 ആയിരുന്നു പവന് വില. ഗ്രാമിന് 15 രൂപ വർദ്ധിച്ച് 4465 രൂപയായി.
എന്നാൽ ആഗോളവിപണിയിൽ സ്വർണത്തിന് വില കുറയുന്നതായാണ് കാണുന്നത്. സ്‌പോട് ഗോൾഡ് ഔൺസിന് 1823.34 ഡോളറായി. ക്രയവിക്രയ വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വിലനിലവാരം 47,438 രൂപയായി.