idukki

ഇടുക്കി: കട്ടപ്പന നഗരസഭ നടത്തിയ ഡോമിസിലറി സെന്റർ ഉദ്ഘാടന ചടങ്ങിൽ കൊവിഡ് മാനദണ്ഡങ്ങളുടെ നഗ്നമായ ലംഘനം. സ്ഥലത്തെ ജനപ്രതിനിധികളുടെ സാന്നിദ്ധ്യത്തിൽ പരിപാടി കാണാൻ വൻ ജനക്കൂട്ടമാണ് ഉണ്ടായത്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ്, എം.എൽ.എ റോഷി അഗസ്‌റ്റിൻ എന്നിവരും നഗരസഭാംഗങ്ങളും കട്ടപ്പനയിൽ നടന്ന പരിപാടിയുടെ മുൻനിരയിൽ ഉണ്ടായിരുന്നു.

കൊവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിനാലാണ് ഡോമിസിലറി സെന്റർ തുറക്കേണ്ടി വന്നത്. ഇതിന്റെ ഉദ്‌ഘാടനത്തിന് തന്നെ നൂറുകണക്കിന് ആളുകൾ വന്നത് വലിയ വീഴ്‌ചയായാണ് കണക്കാക്കുന്നത്.