homeopathy

സു​പ്രീം​കോ​ട​തി​ ​വി​ധി​പ്ര​കാ​രം​ ​ആ​യു​ഷ്‌​ ​മ​ന്ത്രാ​ല​യം​ ​പു​തു​ക്കി​ ​ന​ൽ​കി​യ​ ​ഉ​ത്ത​ര​വ​നു​സ​രി​ച്ച് ​കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗ​ത്തെ​ ​പ്ര​തി​രോ​ധി​ക്കു​ന്ന​തി​നും​ ​ചി​കി​ത്സി​ക്കു​ന്ന​തി​നു​മു​ള്ള​ ​മാ​ർ​ഗ​നി​ർ​ദ്ദേ​ശ​ങ്ങ​ൾ​ ​വ്യ​ക്ത​മാ​യി​ ​പ്ര​തി​പാ​ദി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​ൻ​പ്ര​കാ​രം​ ​ഹോ​മി​യോ​ ​ഇ​മ്മ്യൂ​ൺ​ ​ബൂ​സ്റ്റ​റാ​യ​ ​A​r​s​ ​a​l​b​ 30​ ​നാ​ല് ​ഗു​ളി​ക​വീ​തം​ ​മൂ​ന്ന് ​ദി​വ​സം​ ​മു​തി​ർ​ന്ന​വ​രും​ ​ര​ണ്ട് ​ഗു​ളി​ക​ ​വീ​തം​ ​കു​ട്ടി​ക​ളും​ ​ക​ഴി​ക്കാ​നും​ 21​ ​ദി​വ​സം​ ​ക​ഴി​യു​മ്പോ​ൾ​ ​വീ​ണ്ടും​ ​തു​ട​ര​ണ​മെ​ന്നും​ ​നി​ർ​ദ്ദേ​ശി​ച്ചി​ട്ടു​ണ്ട്.
നേ​ര​ത്തേ​ ​വ​ന്ന​ ​ഉ​ത്ത​ര​വി​ൽ​ ​ആ​ർ​സ് ​ആ​ൽ​ബ് 30​ ​എ​ല്ലാ​ ​മാ​സ​വും​ ​ക​ഴി​ക്ക​ണ​മെ​ന്ന് ​നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു​വെ​ങ്കി​ലും​ ​നി​ർ​ഭാ​ഗ്യ​വ​ശാ​ൽ​ ​കൂ​ടു​ത​ൽ​പ്പേ​രും​ ​ചെ​വി​ക്കൊ​ണ്ടി​ല്ല.​ ​ആ​ദ്യ​ത്തെ​ ​ഒ​ന്നു​ ​ര​ണ്ടു​ ​മാ​സം​ ​മാ​ത്ര​മേ​ ​ക​ഴി​ച്ചു​ള്ളൂ.​ ​എ​ന്നാ​ൽ​ ​കൃ​ത്യ​മാ​യി​ ​ഇ​പ്പോ​ഴും​ ​ക​ഴി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​രി​ൽ​ ​ഭൂ​രി​ഭാ​ഗം​ ​പേ​ർ​ക്കും​ ​രോ​ഗം​ ​വ​ന്നി​ട്ടി​ല്ല.​ ​അ​ഥ​വാ​ ​വ​ന്നി​ട്ടു​ള്ള​വ​ർ​ക്ക് ​ഒ​രു​ ​സങ്കീർണതകളുമി​ല്ലാ​തെ​ ​വ​ള​രെ​ ​ചു​രു​ങ്ങി​യ​ ​കാ​ല​യ​ള​വി​ൽ​ ​രോ​ഗ​മു​ക്തി​ ​നേ​ടാ​നാവു​ന്നു​ണ്ട്.
മേ​ൽ​പ്പ​റ​ഞ്ഞ​ ​ഉ​ത്ത​ര​വി​ൽ​ ​കൊ​വി​ഡ് ​രോ​ഗി​ക​ളെ​ ​ചി​കി​ത്സി​ക്കാ​നു​ള്ള​ ​അ​നു​മ​തി​യും,​ ​കൊ​ടു​ക്കാ​വു​ന്ന​ ​മ​രു​ന്നു​ക​ളു​ടെ​ ​പേ​രു​വി​വ​ര​ങ്ങ​ളും​ ​അ​നു​ബ​ന്ധ​ ​നി​ർ​ദ്ദേ​ശ​ങ്ങ​ളും​ ​ന​ൽ​കി​യി​ട്ടു​ണ്ട്.​ ​ രോഗികൾ അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ട് ​ഓ​ക്സി​ജ​ന്റെ​ ​അ​ള​വ് ​കു​റ​യു​ക​യും​ ​ന്യു​മോ​ണി​യ,​ ​ര​ക്തം​ ​ക​ട്ട​പി​ടി​ക്ക​ൽ​ ​തു​ട​ങ്ങി​യ​ ​അ​വ​സ്ഥ​ക​ളു​മാ​ണ്.​ ​കൂ​ടാ​തെ​ ​മ​ര​ണ​പ്പെ​ടു​മോ​ ​എ​ന്ന​ ​ആ​ശ​ങ്ക,​ ​ഭ​യം,​ ​ഒ​റ്റ​പ്പെ​ട​ൽ​ ​എ​ന്നി​വ​യും​ ​ക​ണ്ടു​വ​രു​ന്നു.​ ​ഹോ​മി​യോ​ ​മ​രു​ന്ന് ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​ന​ൽ​കി​യാ​ൽ​ ​ഇ​വ​ ത​ട​യാ​ം. ​ചെ​റി​യ​ ​രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളോ​ടെ​ ​ടെ​സ്റ്റ് ​പോ​സി​റ്റീ​വ് ​ആ​യി​ ​വീ​ടു​ക​ളി​ൽ​ ​ത​ന്നെ​ ​ക​ഴി​യു​ന്ന​വ​ർ​ ​ധാ​രാ​ള​മു​ണ്ട്.​ ​ഓ​രോ​ ​വാ​ർ​ഡു​ക​ളി​ലും​ ​ഇ​ങ്ങ​നെ​ ​ക​ഴി​യു​ന്ന​ ​രോ​ഗി​ക​ൾ​ക്ക് ​തു​ട​ക്ക​ത്തി​ൽ​ ​ത​ന്നെ​ ​ഏ​റ്റ​വും​ ​അ​ടു​ത്തു​ള്ള​ ​സ​ർ​ക്കാ​ർ​ ​ഹോ​മി​യോ​ ​ഡോ​ക്ട​റു​മാ​യോ,​ ​ക്വാ​ളി​ഫൈ​ഡ് ​ആ​യി​ട്ടു​ള്ള​ ​ഡോ​ക്ട​ർ​മാ​രു​മാ​യോ​ ​ബ​ന്ധ​പ്പെ​ട്ട് ​ആ​ശാ​വ​ർ​ക്ക​ർ,​ ​മ​റ്റ് ​സ​ന്ന​ദ്ധ​ ​സം​ഘ​ട​നാ​ ​പ്ര​വ​ർ​ത്ത​ക​ർ​ ​മു​ഖേ​ന​യോ ​മ​രു​ന്ന് ​എ​ത്തി​ക്കാ​നു​ള്ള​ ​ന​ട​പ​ടി​ ​സ്വീകരിച്ചാൽ രോഗ വ്യാ​പ​ന​ത്തെ​യും​ ​ഒ​രു​ ​പ​രി​ധി​വ​രെ​ ​മ​ര​ണ​ത്തെ​യും​ ​ത​ട​യാം.

ഡോ.​ ​സു​ജാ​ത.​ ​എ​സ്
റി​ട്ട.​ ​ചീ​ഫ് ​മെ​ഡി​ക്ക​ൽ​ ​ഓ​ഫീ​സർ
വാ​ളാ​വി​ൽ​ ​ഹോ​മി​യോ​ക്ളി​നി​ക്
പു​ത്തൂർ