gfgfgfgf

വാഷിംഗ്ടൺ: രണ്ട് ഡോസ് വാക്സിനുംസ്വീകരിച്ച ആളുകൾ ഇനി മാസ്‌ക് ധരിക്കേണ്ട എന്ന സുപ്രധാന ഉത്തരവുമായി അമേരിക്ക. യുഎസ് സെന്റേഴ്സ് ഓഫ് ഡിസീസ് കൺട്രോളിന്റേതാണ് നിർദ്ദേശം.

ഓവൽ ഓഫീസിൽ നടന്ന ചടങ്ങിൽ രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പ്രസിഡന്റ് ജോ ബൈഡനാണ് മാസ്‌ക് ഉപേക്ഷിച്ച് പ്രഖ്യാപനം നടത്തിയത്. കൊവിഡിനെതിരെയുള്ള പോരാട്ടത്തിൽ നിർണായക മുഹൂർത്തമാണ് ഇതെന്നും ഇനി നമുക്ക് മാസ്‌ക് ഉപേക്ഷിച്ച് ചിരിക്കാമെന്നും മറ്റുള്ളവരുടെ മുഖത്തെ ചിരികാണാമെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.

ഇതിന് പുറമെ, സാമൂഹിക അകല നിർദ്ദേശങ്ങൾക്കും ഇളവുകൾ അനുവദിച്ചിട്ടുണ്ട്. വാക്സിനെടുത്തവർക്ക് കൂടുതൽ ഇളവുകൾ നൽകുന്നത് വാക്സിൻ എടുക്കാത്തവരെ അതിനായി പ്രേരിപ്പിക്കുമെന്നും വിലയിരുത്തപ്പെടുന്നു. ഇതുവരെ 30 ദശലക്ഷത്തിലധികം ആളുകൾ അമേരിക്കയിൽ വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.