saha

ന്യൂ​ഡ​ൽ​ഹി​:​ ​ഇ​ന്ത്യ​ൻ​ ​വി​ക്കറ്റ് കീ​പ്പ​ർ​ ​വൃ​ദ്ധി​മാ​ൻ​ ​സാ​ഹ​യ്ക്ക് ​വീ​ണ്ടും​ ​കൊ​വി​ഡ്.​ ​സ​ൺ​റൈ​സേ​ഴ്സ് ​ഹൈ​ദ​രാ​ബാ​ദ് ​താ​ര​മാ​യ​ ​സാ​ഹ​യ്ക്ക് ​നി​റു​ത്തി​ ​വ​ച്ചി​രി​ക്കു​ന്ന​ ​ഐ.​പി.​എ​ൽ​ ​പ​തി​നാ​ലാം​ ​സീ​സ​ണി​നി​ടെ​യാ​ണ് ​കൊ​വി​ഡ് ​സ്ഥി​രീ​ക​രി​ച്ച​ത്.​ ​മേ​യ് ​നാ​ലി​നാ​ണ് ​സാ​ഹ​യ്ക്ക് ​കൊ​വി​ഡാ​ണെ​ന്ന​ ​വാ​ർ​ത്ത​ ​പു​റ​ത്തു​ ​വ​ന്ന​ത്.​ ​

തു​ട​ർ​ന്ന് ​ഐ​സൊ​ലേ​ഷ​നി​ലാ​യി​രു​ന്ന​ ​താ​രം ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​നെ​ഗ​റ്റീ​വാ​യി​രു​ന്നു.​ ​എ​ന്നാ​ൽ​ ​പി​ന്നീ​ട് ​ന​ട​ത്തി​യ​ ​ര​ണ്ടാം​ ​പ​രി​ശോ​ധ​ന​യി​ൽ​ ​സാ​ഹ​ ​വീ​ണ്ടും​ ​പോ​സി​റ്റീ​വാ​കു​ക​യാ​യി​രു​ന്നു.​ ​ന്യൂ​ഡ​ൽ​ഹി​യി​ൽ​ ​വീ​ണ്ടും​ ​ഐ​സൊ​ലേ​ഷ​നി​ലാ​ണ് ​അ​ദ്ദേ​ഹം.​ ​നേ​ര​ത്തേ​ ​ഡേ​വി​ഡ് ​ഹ​സി​ക്കും​ ​നെ​ഗറ്റീ​വാ​‌​യ​ ​ശേ​ഷം​ ​അ​ടു​ത്ത​ ​പ​രി​ശോ​ധ​ന​യി​ൽ​ ​പോ​സി​റ്റീ​വാ​യി​രു​ന്നു. നിലവിൽ അദ്ദേഹത്തിന് നെഗറ്റീവായിട്ടുണ്ട്.