തിരുവനന്തപുരം:കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മാദ്ധ്യമ പ്രവർത്തകൻ മരിച്ചു. ദേശാഭിമാനി ചിറയിൻകീഴ് ലേഖകൻ എം.ഒ ഷിബുവാണ് (46) മരിച്ചത്. കുറച്ച് ദിവസമായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന ഷിബുവിന്റെ നില ഇന്ന് പുലർച്ചെ വഷളാകുകയും 12.30ന് അന്ത്യം സംഭവിക്കുകയുമായിരുന്നു. ഷിബുവിന്റെ മരണാനന്തര ചടങ്ങുകൾ കൊവിഡ് പ്രോട്ടോകോൾ പ്രകാരം നടത്തും.