ചെന്നൈ: മുൻ സി.ബി.ഐ ഉദ്യോഗസ്ഥൻ കെ. രഗോത്തമൻ അന്തരിച്ചു. 76 വയസായിരുന്നു. കൊവിഡ് ബാധിച്ച് ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിവധക്കേസിലെ മുഖ്യ അന്വേഷണ ഉദ്യോഗസ്ഥനായിരുന്നു.
'ഗാന്ധീസ് സെൻസേഷണൽ കില്ലിങ്' ഉൾപ്പെടെ ഏതാനും പുസ്തകങ്ങളും അദ്ദേഹം എഴുതിയിട്ടുണ്ട്. അണ്ണാമലൈ സർവകലാശാലയിൽ നിന്ന് സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദാനന്തര ബിരുദം നേടിയ രഗോത്തമൻ 1968ലാണ് സി.ബി.ഐയിൽ സബ് ഇൻസ്‌പെക്ടറായി ചേരുന്നത്. ഉന്നത രാഷ്ട്രീയക്കാരുടെയടക്കം നിരവധി സുപ്രധാന കേസുകൾ കൈകാര്യം ചെയ്തിട്ടുണ്ട്.