covid

ന്യൂഡൽഹി: പ്രശസ്ത ഗൈനകോളജിസ്റ്റും ഡൽഹിയിലെ സർ ഗംഗാറാം ആശുപത്രിയിലെ ഡോക്​ടറുമായ എസ്​.കെ.ബണ്ഡാരി (86) കൊവിഡ്​ ബാധിച്ച്​ മരിച്ചു. കോൺഗ്രസ്​ നേതാവ്​ സോണിയ ഗാന്ധിയ്ക്കും മകൾ പ്രിയങ്ക ഗാന്ധിയ്ക്കും പ്രസവ ശുശ്രൂഷ നൽകിയ ഡോക്ടറാണിവർ.

ഹൃദയ സംബന്ധമായ ചികിത്സക്ക്​ രണ്ടാഴ്ച മുമ്പാണ്​ ബണ്ഡാരിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന്​ നടത്തിയ പരിശോധനയിൽ കൊവിഡ്​ സ്ഥിരീകരിക്കുകയായിരുന്നു.

വാക്​സിന്റെ രണ്ടു ഡോസും ബണ്ഡാരി സ്വീകരിച്ചിരുന്നു. ബണ്ഡാരിയുടെ ഭ‌‌ർത്താവായ റിട്ട. ഐ.ഐ.എസ് ഉദ്യോഗസ്ഥൻ കൊവിഡ്ചി ബാധിച്ച് ചികിത്സയിലാണ്​. 97 വയസായ അദ്ദേഹത്തെ ഭാര്യയുടെ മരണവിവരം അറിയിച്ചിട്ടില്ല.