poetree

തിരുവനന്തപുരം: ലോകത്തെ ഏറ്റവും വലിയ ട്രാവൽ ഗൈഡൻസ് പ്ളാറ്റ്‌ഫോമായ ട്രിപ്‌അഡ്വൈസറിന്റെ '2021 ട്രാവലേഴ്‌സ് ചോയിസ് ബെസ്‌റ്റ് ഒഫ് ദ ബെസ്‌റ്റ്" പുരസ്‌കാരം സ്വന്തമാക്കി തേക്കടിയിലെ പൊയട്രീ സരോവർ പോർട്ടിക്കോ. ഇന്ത്യയിലെ ഏറ്റവും മികച്ച ഹോട്ടലുകൾക്ക് നൽകുന്ന ഈ ഉന്നത പുരസ്‌കാരം തുടർച്ചയായ രണ്ടാംവർഷമാണ് പൊയട്രീ സ്വന്തമാക്കുന്നത്. ഇന്ത്യയിലെ ഏറ്റവും മികച്ച റേറ്റിംഗുള്ള 14-ാമത്തെയും ലോകത്തെ ഏറ്റവും മികച്ച ഒരു ശതമാനം ഹോട്ടലുകളിൽ ഒന്നുമാണ് പൊയട്രീ.

ആഗോളതല അവലോകനവും വിനോദസഞ്ചാരികളുടെ അഭിപ്രായവും അടിസ്ഥാനമാക്കിയായിരുന്നു പുരസ്‌കാര നിർണയം. പ്രവർത്തനം ആരംഭിച്ച് ആറുവർഷത്തിനകം പൊയട്രീ നേടുന്ന എട്ടാമത്തെ സുപ്രധാന പുരസ്‌കാരമാണിത്. വെല്ലുവിളികൾക്കിടയിലും ഉപഭോക്താക്കൾക്കായി ഒരുക്കിയ മികച്ച സേവനങ്ങളും സൗകര്യങ്ങളുമാണ് ഈ പുരസ്‌കാരത്തിന് പൊയട്രീയെ അർഹമാക്കിയതെന്ന് മാനേജിംഗ് ഡയറക്‌ടർ ആർ. രഘുനാഥ് പറഞ്ഞു. അതിഥികൾക്ക് കൂടുതൽ മികവുറ്റ സേവനം ലഭ്യമാക്കാൻ പുരസ്‌കാരം പ്രചോദനമാകുമെന്ന് ജനറൽ മാനേജർ സെന്തിൽ തങ്കവേൽ പറഞ്ഞു.