treatment

കൊല്ലം: ജില്ലയിൽ കൊവിഡ് ബാധിച്ച് വീട്ടിൽ കഴിയുന്ന രോഗികളെ ഡി‌സി‌സികളിലോ, സിഎഫ്‌എൽ‌ടി‌സികളിലേക്കോ മാ‌റ്റണമെന്ന് കൊല്ലം ഡി‌എം‌ഒ ഇറക്കിയ വിവാദ ഉത്തരവ് പിൻവലിച്ചു. ഉത്തരവ് വിവാദമായ ഉടൻ ആരോഗ്യ‌വകുപ്പ് ഡയറക്‌ടർ കൊല്ലം ഡിഎം‌ഒയുമായി ബന്ധപ്പെട്ടിരുന്നു. തുടർന്ന് ലഭിച്ച നിർദ്ദേശമനുസരിച്ചാണ് ഉത്തരവ് പിൻവലിച്ചത്.

വീട്ടിൽ കഴിയുന്ന കൊവിഡ് രോഗികൾ ഗൃഹചികിത്സ അവസാനിപ്പിക്കണമെന്നും ഡി‌സി‌സികളിലേക്കോ, സിഎഫ്‌എൽ‌ടി‌സികളിലേക്കോ അവരെ മാ‌റ്റണമെന്നും കളക്‌ടറുടെ നിർദ്ദേശമനുസരിച്ചാണ് ഈ ഉത്തരവെന്നുമായിരുന്നു വിവാദ ഉത്തരവിൽ പറഞ്ഞിരുന്നത്. എന്നാൽ ഇങ്ങനെ ഒരു ഉത്തരവിനെ പ‌റ്റി അറിയില്ലെന്നായിരുന്നു കളക്‌ടർ ബി. അബ്‌ദുൾ നാസർ പ്രതികരിച്ചത്. അതേസമയം രാവിലെ ചേർന്ന ഉന്നതതല യോഗത്തിൽ കളക്ടർ നിർദ്ദേശിച്ചതുകൊണ്ടാണ് ഉത്തരവിറക്കിയതെന്നായിരുന്നു ഡിഎം‌ഒ അറിയിച്ചത്.