ന്യൂഡൽഹി: ആം ആദ്മി മുൻ എം.എൽ.എ ജർനൈൽ സിംഗ് (47) കൊവിഡ് ബാധിച്ച് മരിച്ചു. രാജീവ് ഗാന്ധി സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു.
തീവ്രപരിചരണവിഭാഗത്തിൽ കഴിയുകയായിരുന്ന അദ്ദേഹത്തിന് നെഞ്ചിൽ അണുബാധ കൂടുകയും നില ഗുരുതരമാകുകയും ചെയ്തിരുന്നു. ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി.
2015ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ രജൗരി ഗാർഡനിൽ നിന്ന് മത്സരിച്ചാണ് സിംഗ് വിജയിച്ചത്. 2017ൽ എം.എൽ.എ സ്ഥാനം രാജിവച്ച് പഞ്ചാബിലെ ലാംബി സീറ്റിൽ നിന്നും മുൻ പഞ്ചാബ് മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദലിനെതിരെ മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. കഴിഞ്ഞ ആഗസ്റ്റിൽ ആക്ഷേം നിറഞ്ഞ പോസ്റ്റ് ഫേസ്ബുക്കിൽ പങ്കുവച്ചതിന് സിംഗിനെ പാർട്ടി സസ്പെൻഡ് ചെയ്തിരുന്നു.