വട്ടിയൂർക്കാവ്: വട്ടിയൂർക്കാവ് പഞ്ചായത്ത് മുൻ പ്രസിഡന്റ് വഴയില സരസ്വതി വിലാസത്തിൽ എസ്. അനിരുദ്ധൻ (65) നിര്യാതനായി. ഭാര്യ: കെ.ആർ. ഗീത. മക്കൾ എ.ജി. വിനീത് (വട്ടിയൂർക്കാവ് സർവീസ് സഹകരണ ബാങ്ക്, കെ.സി.ഇ.യു മീഡിയ സെൽ സംസ്ഥാന കൺവീനർ), എ.ജി. ബിനോയ്. മരുമകൾ: അപർണ്ണ മോഹൻ. ദീർഘകാലം പഞ്ചായത്ത് മെമ്പർ തിരുവനന്തപുരം റൂറൽ ബ്ലോക്ക് ക്ഷേമ കാര്യ ചെയർമാൻ, ഫോർമർ പഞ്ചായത്ത് മെമ്പേഴ്സ് ആൻഡ് കൗൺസിലേഴ്സ് അസോസിയേഷൻ ഒഫ് കേരള ജില്ലാ ഭാരവാഹി, പേരൂർക്കട - നെട്ടയം സി.പി.എം ലോക്കൽ കമ്മിറ്റി അംഗം, കർഷകത്തൊഴിലാളി യൂണിയൻ ലോക്കൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിരുന്നു.