ഓൾഡ്ട്രാഫോർഡ് : യൂറോപ്യൻ സൂപ്പർ ലീഗുമായി സഹകരിച്ചതിന് ടീമുടമകളായ ഗ്ലേസേഴ്സ് കുടുംബത്തിനെതിരെ പ്രതിഷേധം നടക്കവെ ഓൾഡ് ട്രാഫോർഡ് മൈതാനത്ത് നടന്ന പ്രിമിയർ ലീഗ് മത്സരത്തിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന് തോൽവി. രണ്ടിനെതിരെ നാല് ഗോളുകൾക്ക് ലിവർപൂളാണ് യുണൈറ്റഡിനെ വീഴ്ത്തിയത്.
11 ദിവസങ്ങൾക്ക് മുൻപ് ആരാധകരുടെ പ്രതിഷേധത്തെ തുടർന്ന് മാറ്റിവച്ച മത്സരമായിരുന്നു ഇത്. ബ്രൂണോയിലൂടെ മത്സരത്തിലെ ആദ്യ ഗോൾ നേടിയത് യുണൈറ്റഡായിരുന്നു. എന്നാൽ റോബർട്ടോ ഫിർമിനോയുടെ ഇരട്ട ഗോളുകളും ജോട്ട, സല എന്നിവരുടെ ഗോളുകളും ലിവറിന് ജയമൊരുക്കുകയായിരുന്നു. റാഷ് ഫോർഡും യുണൈറ്റഡിനായി ഒരു ഗോൾ നേടി. ജയത്തോടെ ആദ്യ നാലിലെത്താമെന്ന പ്രതീക്ഷ ലിവർപൂൾ സജീവമാക്കി.