israel-and-sangh-parivar

സംഘപരിവാര്‍ നേതാക്കളുടെ സമീപകാലത്തെ പ്രസ്താവനകൾ സൂചിപ്പിക്കുന്നത് ഇന്നത്തെ ഇസ്രായേലിന്റെ സയണിസ്റ്റ് തീവ്രവാദ ഭാഷയെയാണെന്ന് അഭിഭാഷകൻ ശ്രീജിത്ത് പെരുമന. തന്റെ സോഷ്യൽ മീഡിയാ പോസ്റ്റ് വഴിയാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. പ്രകോപനപരമായ ഭാഷയാണ് ഫാസിസവും നവഫാസിസവും ഉപയോഗിക്കുന്നതെന്നും ഇന്ത്യൻ പൗരജീവിതത്തിൽ പിളർപ്പുണ്ടാക്കാനുള്ള ശ്രമമാണിതെന്നും അഭിഭാഷകൻ പറയുന്നു. പരസ്യമായി 'ഇസ്രായേൽ സ്നേഹം' പ്രകടിപ്പിക്കുന്നതിലൂടെ ഇന്ത്യൻ ജനതയ്ക്കിടയിൽ ഭീതി പരത്താനാണ് അവർ ശ്രമിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെടുന്നു.

കുറിപ്പ് ചുവടെ:

'ഇന്ത്യന്‍ ഭരണഘടന നിലവില്ലായിരുന്നുവെങ്കില്‍ ഭാരത് മാതാ കീ ജയ് വിളിക്കാത്തവരെ ഞാന്‍ തന്നെ അരിഞ്ഞു വീഴ്ത്തുമായിരുന്നുവെന്ന് യോഗി ബാബ രാംദേവ് പറഞ്ഞതുമുതല്‍ സമീപകാലത്ത് സംഘപരിവാര്‍ നേതാക്കളുടെ പ്രകോപന പ്രസ്താവനകളെല്ലാം കൃത്യമായി സൂചിപ്പിക്കുന്നത് ഇന്നത്തെ ഇസ്രായേലിന്റെ സയണിസ്റ്റ് തീവ്രവാദ ഭാഷതന്നെയാണ്.

പ്രകോപന ഭാഷയാണ് ഫാസിസത്തിന്റെയും ഈ നവഫാസിസത്തിന്റെയും മാതൃഭാഷ. ആ പ്രകോപനം ഉടന്‍ നടപ്പാക്കാന്‍ വേണ്ടിയല്ല, മറിച്ച് ഇന്ത്യന്‍ പൗരജീവിത്തതില്‍ വലിയ പിളര്‍പ്പുണ്ടാക്കാനാണ് ശ്രമിക്കുന്നത്. ആ അര്‍ത്ഥത്തില്‍ ഇന്ത്യയിലെ ഏറ്റവും പ്രബുദ്ധമെന്ന് കരുതുന്ന ധൈഷണികരില്‍ വരെ പിളര്‍പ്പുണ്ടാക്കുന്നതില്‍ അവര്‍ വിജയിച്ചുകഴിഞ്ഞിട്ടുണ്ട്.

sreejith-perumana

പാര്‍ലമെന്റിനെയും ജുഡീഷ്യറിയെയും നിലനിര്‍ത്തിക്കൊണ്ടുതന്നെ ഒരുതരത്തിലുള്ള ഭീതിപ്പെടുത്തല്‍(Terrorising) ഇന്ത്യൻ ജനതയ്ക്കതിരെ രൂപപ്പെടുത്താന്‍ സംഘപരിവാറിന് കഴിയുന്നുണ്ട് എന്നതാണ് സംഘപരിവാറിന്റെ പരസ്യമായ ഇസ്രായേൽ സ്നേഹത്തിലൂടെ നമുക്ക് കാണാൻ സാധിക്കുന്നത്...

രണ്ടായിരം വർഷം മുൻപ് നമ്മുടെ രാജ്യത്ത് ഉണ്ടായിരുന്നവർ ആണെന്ന് പറഞ്ഞു മറ്റൊരു രാജ്യക്കാർ/സമൂഹം വന്നാൽ നാം അഗീകരിക്കുമോ? അതാണ് ചരിത്രപരമായ പ്രശ്നം.

"ഞാൻ എല്ലാ ജൂതന്മാരെയും കൊല്ലില്ല, കാരണം ഞാൻ എന്തുകൊണ്ടാണ് ജൂതന്മാരെ കൊന്നൊടുക്കിയത് എന്ന് നിങ്ങൾക്ക് മനസ്സിലാക്കുവാൻ വേണ്ടി കുറച്ചു പേരെ ഇവിടെ ജീവിക്കാൻ അനുവദിക്കും..!" എന്ന ഹിറ്റ്ലറിന്റെ തന്നെ വാക്കുകൾ ഹിറ്റ്‌ലർ ആരാധകനായ ഗോൾവാക്കറുടെ പിമുറക്കാരായ ഗോഡ്‌സെ കുഞ്ഞുങ്ങൾ ഈ ഘട്ടത്തിലെങ്കിലും മനസിലാക്കണം എന്നൊരഭ്യർത്ഥനയാണ് ഈ ഘട്ടത്തിൽ മുന്നോട്ട് വെക്കുന്നത് .

അഡ്വ ശ്രീജിത്ത് പെരുമന.'

content highlights: advocate accuses sangh parivar of using israel palastine conflict to create communal rifts in indian society.