kk

കൊച്ചി: എറണാകുളത്ത് ഓട്ടിസം ബാധിച്ച കുട്ടിയെ ക്രൂരമായി മർദ്ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അമ്മയുടെ പരാതിയിൽ കേസെടുത്ത പൊലീസ് അച്ഛൻ സുധീറിനെയാണ് കസ്റ്റഡിയിലെടുത്തത്. സുധീർ സ്ഥിരമായി മദ്യപിച്ച് വീട്ടിൽ ബഹളമുണ്ടാക്കാറുണ്ടെന്ന് പൊലീസ് പറയുന്നു. ഓട്ടിസം ബാധിച്ച മകൻ പറഞ്ഞ കാര്യങ്ങൾ അനുസരിക്കാത്തതിനെ തുടർന്നാണ് മർദ്ദനം.

മട്ടാഞ്ചേരി ചെറലായി കടവിലാണ് സംഭവം. കുട്ടിയെ തലകീഴായി നിർത്തി ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധയിൽപ്പെട്ട ഫോർട്ട് കൊച്ചി പൊലീസ് വീട്ടിലെത്തി പരിശോധന നടത്തുകയായിരുന്നു. കുട്ടിയുടെ അമ്മ തന്നെയാണ് ദൃശ്യങ്ങൾ പകർത്തിയത്. പൊലീസ് കുട്ടിയുടെ അമ്മയുടെ മൊഴി രേഖപ്പെടുത്തി.