പള്ളുരുത്തി: ചെല്ലാനം വലിയപറമ്പിൽ വി.വി. ആൻറണി (63) വെള്ളക്കെട്ടിൽ വീണ് മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ ശക്തമായ തിരമാലകൾ വീടിനുള്ളിലേക്ക് അടിച്ചുകയറുന്നത് തടയാൻ മറ കെട്ടുന്നതിനിടെ വെള്ളത്തിൽ അകപ്പെടുകയായിരുന്നു. രക്ഷപ്പെടുത്തിയ നാട്ടുകാർ തുറവൂർ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. കൊവിഡ് ടെസ്റ്റിനു ശേഷം സംസ്കാരം ഇന്ന് നടത്തും.