പലസ്തീൻ ജനതയെ പിന്തുണച്ചുകൊണ്ടുള്ള കുറിപ്പുമായി നടൻ അനീഷ് ജി മേനോൻ. തന്റെ ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അദ്ദേഹം നിലപാടറിയിച്ചത്. വർഷങ്ങൾക്ക് മുമ്പ് താൻ ഇതേകാര്യം പറഞ്ഞുകൊണ്ട് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ടപ്പോൾ വന്ന വിമർശനങ്ങളെയും ഭീഷണികളെയും ഓർമിച്ചുകൊണ്ടായിരുന്ന നടൻ ഇക്കാര്യം കുറിച്ചത്.
അന്ന് താൻ 'അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമാരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ'യാണ് പോസ്റ്റിട്ടതെങ്കിൽ ഇന്ന് പറയുന്നത് തന്റെ നിലപാടാണെന്നും നടൻ അറിയിക്കുന്നു.
'I Strongly Support PALESTINE' എന്ന് പറഞ്ഞുകൊണ്ടാണ് അനീഷ് തന്റെ കുറിപ്പ് അവസാനിപ്പിക്കുന്നത്. താൻ ഇന്ത്യൻ ആണെന്നും ഗാസയെ താൻ പിന്തുണയ്ക്കുന്നു എന്ന് അറിയിച്ചുകൊണ്ടുള്ള പ്ലക്കാർഡ് കൈയ്യിൽപിടിച്ചുകൊണ്ടുള്ള പഴയ പോസ്റ്റിൽ നിന്നുമുള്ള ചിത്രവും അനീഷ് കുറിപ്പിനൊപ്പം നൽകിയിട്ടുണ്ട്.
കുറിപ്പ് ചുവടെ:
'(യുദ്ധങ്ങൾ ഇല്ലാതാകട്ടെ
എന്ന് പ്രാർത്ഥിച്ചു കൊണ്ട്..)
കുറച്ച് വർഷങ്ങൾക്ക്
മുൻപ് ഇവിടെ പോസ്റ്റ് ചെയ്ത
ഒരു ഫോട്ടോയാണ് ഇത്..
അനുകൂലിച്ചവരും
പ്രതികൂലിച്ചവരും നിരവധിയായിരുന്നു.
"വമ്പിച്ച ഭീഷിണികൾ"
വരെ ഉണ്ടായിരുന്നു..
രാഷ്ട്രമോ രാഷ്ട്രീയമോ
അതിർത്തിയോ അതിർവരുമ്പുകളോ അറിയാത്ത പിഞ്ചുകുഞ്ഞുങ്ങൾ കത്തിയമാരുന്നത് കണ്ടപ്പോൾ സഹിക്കാൻ വയ്യാതെ,
ഒന്നും ചിന്തിക്കാതെ
അന്നത്തെ മാനസികാവസ്ഥയിൽ
ഇട്ടുപോയതായിരുന്നു
ആ പോസ്റ്റ്.
പക്ഷെ ഇന്ന് ഞാൻ പറയുന്നത് എന്റെ നിലപാടാണ്...
I Strongly Support PALESTINE.'
content highlights: actor aneesh menon supports palastinian people through social media post.