vihari

ന്യൂഡൽഹി: സിഡ്നി ടെസ്റ്റിൽ പരിക്കേറ്റ് പുളഞ്ഞിട്ടും മനസാന്നിധ്യം വിടാതെ പൊരുതി ഇന്ത്യയ്ക്ക് ഐതാഹാസിക സമനില സമ്മാനിക്കാൻ പ്രധാന പങ്കുവഹിച്ച താരങ്ങളിലൊരാളായ ഹനുമ വിഹാരി കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളിലും മുന്നണിപ്പോരാളിയായുണ്ട്. കൊവിഡ് ദുരന്തത്തിൽ കഷ്ടപ്പെടുന്നവർക്ക് ഓക്സിജൻ സിലണ്ടറും ബെഡ്ഡുകളും കണ്ടെത്തി നൽകി അവരെ ജീവതത്തിലേക്ക് കൈപിടിച്ചുയർത്തുമ്പോൾ കിട്ടുന്ന സംതൃപ്തി സിഡ്നി ടെസ്റ്രിൽ സമനില നേടിയപ്പോൾ അനുഭവിച്ചതിനേക്കാൾ വലുതാണെന്ന് വിഹാരി പറയുന്നു.

ആന്ധ്ര,​ തെലുങ്കാന,​ കർണാക എന്നിവിടങ്ങളിൽ 100 വോളണ്ടിയർമാർ ഉൾപ്പെടുന്ന ഗ്രൂപ്പുണ്ടാക്കി പ്രതിസന്ധിയിൽ ആയവർക്ക് സഹായമെത്തിക്കുകയാണ് അദ്ദേഹം. വിഹാരിയുടെ ഭാര്യയും സഹോദരിയുമെല്ലാം വാളന്റിയർമാരായി കൂടെയുണ്ട്.

സ്വ​യം​ ​പു​ക​ഴ്ത്താ​ൻ​ ​ഞാ​ൻ​ ​ഒ​രി​ക്ക​ലും​ ​ആ​ഗ്ര​ഹി​ക്കു​ന്നി​ല്ല.​ ​സ​മൂ​ഹ​ത്തി​ലെ​ ​ഏ​റ്ര​വും​ ​താ​ഴെ​ത​ട്ടി​ലു​ള്ള​വ​ർ​ക്ക് ​സ​ഹാ​യം​ ​എ​ത്തി​ക്കാ​നാ​യി​രു​ന്നു​ ​ശ്ര​മം.​ ​ഈ​ ​സ​മ​യ​ത്ത് ​അ​വ​ർ​ക്കാ​ണ് ​കൂ​ടു​ത​ൽ​ ​സ​ഹാ​യം​ ​ആ​വ​ശ്യ​മു​ള്ള​ത്.​ ​കൊ​വി​ഡ് ​ര​ണ്ടാം​ ​ത​രം​ഗ​ത്തി​ൽ​ ​ആ​ശു​പ​ത്രി​യി​ൽ​ ​ബെ​ഡ്ഡ് ​എ​ന്ന​തു​പോ​ലും​ ​പ്ര​യാ​സ​മാ​യി.​ ​ഒ​രി​ക്ക​ലും​ ​ചി​ന്തി​ക്കാ​ൻ​ ​പോ​ലും​ ​പ​റ്രാ​ത്ത​ ​കാ​ര്യ​മാ​ണ​ത്.​ ​തു​ട​ർ​ന്നാ​ണ് ​സാ​മൂ​ഹ്യ​ ​മാ​ദ്ധ്യ​മ​ങ്ങ​ളി​ൽ​ ​എ​ന്നെ​ ​ഫോ​ളോ​ ​ചെ​യ്യു​ന്ന​വ​രി​ൽ​ ​നി​ന്ന് 100​ ​പേ​രു​ടെ​ ​ഗ്രൂ​പ്പ് ​ഉ​ണ്ടാ​ക്കി​യ​ത്.​ ​അ​വ​ർ​ ​ക​ഠി​നാ​ധ്വാ​നം​ ​ചെ​യ്തു.​ ​അ​ത്യാ​വ​ശ്യ​ ​മ​രു​ന്നു​ക​ൾ.​ ​കി​ട​ക്ക,​​​പ്ലാ​സ്മ​ ​എ​ന്നി​വ​ ​കി​ട്ടാ​ൻ​ ​ത്രാ​ണി​യി​ല്ലാ​ത്ത​ ​ആ​ളു​ക​ളെ​ ​ല​ക്ഷ്യ​മി​ട്ടാ​യി​രു​ന്നു​ ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ.​ ​ന​ല്ല​ ​ഉ​ദ്ദേ​ശ്യ​ത്തോ​ടെ​ ​എ​ന്തു​ ​ചെ​യ്താ​ലും​ ​എ​ല്ലാ​വ​രും​ ​ഒ​പ്പ​മു​ണ്ടാ​കു​മെ​ന്നാ​ണ് ​എ​ന്റെ​ ​അ​നു​ഭ​വം.
ഹ​നു​മ​ ​വി​ഹാ​രി