kk

കൊച്ചി: മലപ്പുറം പെരിന്തൽമണ്ണയിൽ കൊവിഡ് രോഗിക്കുനേരെ പീഡനശ്രമമെന്ന് പരാതി. പെരിന്തൽമണ്ണയിൽ സ്‌കാനിംഗിനായി കൊണ്ടുപോവുമ്പോൾ സ്വകാര്യ ആംബുലൻസിലെ അറ്റൻഡർ യുവതിയെ ഉപദ്രവിച്ചതെന്നാണ് പരാതി. ഏപ്രിൽ 27 ന് പുലർച്ചെയായിരുന്നു സംഭവം. പ്രതികരിക്കാൻ പോലുമാവാത്ത ആരോഗ്യനിലയിലായിരുന്നുവെന്ന് യുവതി പറയുന്നു. പ്രതി പുലാമന്തോൾ സ്വദേശി പ്രശാന്ത് പൊലീസ് കസ്റ്റഡിയിലെടുത്തു. വണ്ടൂർ സ്വദേശിയായ യുവതിയാണ് പരാതിക്കാരി