ടോക്കിയോ: കൊവിഡ് മഹാമാരി പടരുന്ന പശ്ചാത്തലത്തിൽ ഒളിമ്പിക്സ് ഉപേക്ഷിക്കണമെന്ന ആവശ്യവുമായി ജപ്പാനിൽ നിരവധി ആളുകൾ രംഗത്ത്. കാൻസൽ ഒളമ്പിക്സ് എന്ന പേരിൽ അധികൃതർക്ക് സമർപ്പിക്കാനുള്ള പെറ്റീഷനിൽ ഒപ്പിട്ടത് 3.50 ലക്ഷം ജപ്പാൻകാരാണ്. ഒളിമ്പിക്സിന് പത്ത് ആഴ്ച മാത്രം അകലെയുള്ളപ്പോഴാണ് പ്രതിഷേധങ്ങൾ കടുക്കുന്നത്.