പഴങ്ങളുടെ രാജാവായ മാമ്പഴം പോഷകഗുണങ്ങളിലും രാജാവാണ്. മിതമായ അളവിൽ മാമ്പഴം കഴിക്കുന്നത് പ്രമേഹം കുറയ്ക്കാൻ സഹായിക്കും. മാമ്പഴത്തിൽ അടങ്ങിയിരിക്കുന്ന മാങ്കിഫെറിനും, ബയോ ആക്ടീവ് കോംപൗണ്ടുകളുമാണ് പ്രമേഹത്തെ നിയന്ത്രിക്കുന്നത്.
ധാരാളം ആന്റി ഓക്സിഡന്റുകൾ അടങ്ങിയിരിക്കുന്ന മാമ്പഴം മാരകരോഗങ്ങളെ പ്രതിരോധിക്കാനും സഹായിക്കുന്നു. ഫൈബർ, പെക്ടിൻ, വിറ്റമിൻ സി എന്നിവ കൊളസ്‌ട്രോൾ കുറച്ച് ശരീരഭാരം നിയന്ത്രിക്കും.
ചർമ്മത്തിലെ ചുളിവുകൾ, പാടുകൾ, മുഖക്കുരു എന്നിവ അകറ്റുന്നതിനാൽ ചർമ്മത്തിന്റെ ആരോഗ്യത്തിനും സംരക്ഷണത്തിനും മികച്ചതാണ്. ഒരു ചെറിയ ബൗൾ മാമ്പഴത്തിൽ ശരീരത്തിനാവശ്യമായ 25 ശതമാനം വിറ്റമിൻ എ അടങ്ങിയിരിക്കുന്നു.
ഇത് കാഴ്ചശക്തി വർദ്ധിപ്പിക്കുകയും നിശാന്ധത അകറ്റുകയും ചെയ്യുന്നു. ഭക്ഷണത്തിനു ശേഷം ഒരു മാമ്പഴം കഴിക്കുന്നത് ദഹനപ്രക്രിയ സുഗമമാക്കുന്നു. ഇരുമ്പ് അടങ്ങിയതിനാൽ ദിവസവും കഴിക്കുന്നത് വിളർച്ച തടയുന്നു.