idukki-dam

തൊടുപുഴ: ഇടുക്കിയിൽ കനത്ത മഴ. പീരുമേടും ദേവികുളത്തും 20 സെന്റീമീറ്ററിലധികം മഴയാണ് ലഭിച്ചത്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തിൽ അടിമാലി കല്ലാർ കുട്ടി ഡാം, തൊടുപുഴ മലങ്കര ഡാം ഷട്ടറുകൾ തുറന്നു. കല്ലാർകുടി അണക്കെട്ടിന്റെ രണ്ട് ഷട്ടറുകൾ രണ്ടടി വീതമാണ് ഉയർത്തിയത്.ഇടുക്കി മലങ്കര ഡാമിന്റെ ഷട്ടർ രാവിലെ തുറന്നിരുന്നു.

ഹൈറേഞ്ച് മേഖലയിൽ കാറ്റിലും മഴയിലും വ്യാപക നാശനഷ്ടമാണുണ്ടായത്. മരംവീണ് നിരവധി വീടുകളുടെ മേൽക്കൂര തകർന്നു. വട്ടവടയിൽ മാത്രം പത്തോളം വീടുകളാണ് തകർന്നത്.മൂന്നാര്‍-വട്ടവട റോഡില്‍ ഗതാഗതം തടസപ്പെട്ടു.

അടിമാലി-മൂന്നാര്‍ റോഡ് മണ്ണിടിച്ചിൽ ഭീതിയിലാണ്. മരം വീണ് ഗതാഗതം തടസപ്പെട്ട റോഡുകളില്‍ എന്‍ഡിആര്‍എഫ് സംഘത്തിന്റെ നേതൃത്വത്തില്‍ മരങ്ങള്‍ മുറിച്ചു മാറ്റാന്‍ ശ്രമം തുടരുകയാണ്. ഉടുമ്പന്‍ചോലയിലും തങ്കമണിയിലും ദുരിതാശ്വാസ ക്യാംപുകൾ തുറന്നിട്ടുണ്ട്.