seema-g-nair

കാൻസർ അതിജീവന പോരാളിയായ നന്ദു മഹാദേവ ഇന്ന് പുലർച്ചെയാണ് വേദനകളില്ലാത്ത ലോകത്തേക്ക് യാത്രയായത്. പ്രതിസന്ധികളെ ചിരിച്ചു കൊണ്ട് നേരിട്ട നന്ദു ഒരുപാട് പേർക്ക് പ്രചോദനമായി.നടി സീമ ജി നായർക്കും നന്ദു ഏറെ പ്രിയപ്പെട്ടവനായിരുന്നു.

മകനെപ്പോലെ കണ്ട്, സ്‌നേഹിച്ചവന്റെ മരണം താരത്തിന് താങ്ങാവുന്നതിലും അപ്പുറമാണ്. അവസാനമായി നന്ദുവിനെ ഒരു നോക്ക് കാണാൻ പറ്റാത്തതിന്റെ സങ്കടം ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുകയാണ് താരം. യശോധയെ പോലെ തന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് തനിച്ചാക്കി നീ എങ്ങോട്ടാണ് പോയതെന്ന് സീമ ജി നായർ ചോദിക്കുന്നു.


ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം

അതിജീവനത്തിന്റെ രാജകുമാരൻ യാത്രയായി 🙏🙏😰ഇന്ന് കറുത്ത ശനി... വേദനകൾ ഇല്ലാത്ത ലോകത്തേക്ക് എന്റെ നന്ദുട്ടൻ പോയി (നന്ദുമഹാദേവ ).എന്റെ മോന്റെ അവസ്ഥ മോശമാണെന്ന് ഞാൻ അറിഞ്ഞിരുന്നു..ഈശ്വരന്റെ കാലുപിടിച്ചപേക്ഷിച്ചു അവന്റെ ജീവൻ തിരിച്ചു നൽകണേയെന്നു. പക്ഷെ.... പുകയരുത്.. ജ്വാലിക്കണം.. തീയായി ആളിപടരണം എന്നൊക്കെ പറഞ്ഞിട്ട്.. മറ്റുള്ളവർക്കെല്ലാം ധൈര്യം കൊടുത്തിട്ട്.. നീ എവിടെക്കാണ് പോയത്.. ഞങ്ങളെയെല്ലാം ഒറ്റക്കാക്കിയിട്ടു.. നന്ദുട്ടാ എനിക്ക് താങ്ങാൻ പറ്റുന്നില്ല മോനെ.. നിന്നെ ഒരു നോക്ക് കാണാൻ പോലും പറ്റില്ലല്ലോ.. എനിക്ക് വയ്യ എന്റെ ദൈവമേ.. നീ ഇത്രയും ക്രൂരനായി പോകുന്നത് എന്താണ്.. എനിക്ക് വയ്യ.. എന്റെ അക്ഷരങ്ങൾ കണ്ണുനീരിൽ കുതിരുന്നു...എന്നും യശോധയെ പോലെ എന്റെ കൂടെ ഉണ്ടാവണം എന്നു പറഞ്ഞിട്ട് എന്നെ തനിച്ചാക്കി നീ എങ്ങോട്ടാണ് പോയത്...