mamatha-banarjee

കൊൽക്കത്ത: പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയുടെ ഇളയ സഹോദരൻ അഷിം ബാനർജി കൊവിഡ് ബാധിച്ച് മരിച്ചു. രോഗബാധിതനായതിനെ തുടർന്ന് കൊൽക്കത്ത മെഡിക്ക സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നു രാവിലെയായിരുന്നു മരണമെന്ന് ആശുപത്രി ചെയർമാൻ ഡോ അലോക് റോയ് അറിയിച്ചു. ഒരു മാസത്തോളമായി അദ്ദേഹം ചികിത്സയിലായിരുന്നു.


ബംഗാളിൽ ഇന്നലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിൽ റെക്കോർഡ് വർദ്ധനവ് രേഖപ്പെടുത്തിയിരുന്നു. 20,846 കൊവിഡ് കേസുകളാണ് ഇന്നലെ റിപ്പോർട്ട് ചെയ്‌തത്. 136 പേർ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. ഇതുവരെ 10,94,802 പേർക്കാണ് ബംഗാളിൽ കൊവിഡ് സ്ഥിരീകരിച്ചത്. ആകെ മരിച്ചവരുടെ എണ്ണം 12,993 ആണ്.