nazriya

ലോക്ക്ഡൗൺ വന്നതോടെയാണ് നമ്മളിൽ പലരും കുറച്ചധികം ക്രിയേറ്റീവായി ചിന്തിക്കാൻ തുടങ്ങിയത്.

സിനിമാ താരങ്ങളുടെ കാര്യവും വ്യത്യസ്തമല്ല എന്ന് തെളിയിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട നടി നസ്രിയ.

ഹോളിവുഡ് നടി മർലിൻ മൺറോയെ ഒരു ക്യാൻവാസിൽ ഒരുക്കി അതിന്റെ ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരിക്കുകയാണ് താരം. “മർലിൻ മൺറോയും ഞാനും” എന്ന അടിക്കുറിപ്പോടെ പോസ്റ്റ് ചെയ്ത പോസ്റ്റിൽ അത് നിർമ്മിക്കുന്ന സമയത്തെ ചിത്രവും നസ്രിയ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. ബട്ടണുകളും മുത്തുകളും ഉള്ള ഒരു ഡൈ കിറ്റ് ഉപയോഗിച്ചാണ് നസ്രിയ ഇത് നിർമ്മിച്ചിരിക്കുന്നത്. എന്തായാലും നസ്രിയയുടെ മർലിൻ മൺറോ ചിത്രം ആരാധകർക്കിടയിൽ തരംഗമായിട്ടുണ്ട്. ചിത്രത്തിന് താഴെ നിരവധി പേരാണ് കമന്റുമായി എത്തിയിട്ടുള്ളത്. ദുൽഖറിന്റെ ഭാര്യ അമാൽ സൽമാനും ചിത്രത്തിന് താഴെ കമന്റ് ചെയ്തിട്ടുണ്ട്. “ഇനി വേറെ കളർ കോംബോ നോക്കൂ” എന്നാണ് അമാൽ കമന്റ് ചെയ്തത്. ഇൻസ്റ്റഗ്രാമിൽ സജീവമായ നസ്രിയ ഇടയ്ക്ക് തന്റെ മേക്കോവർ ചിത്രങ്ങളുമായി എത്താറുണ്ട്.