ഹൈദരാബാദ്: വൈ.എസ്.ആർ കോൺഗ്രസിലെ വിമത നേതാവും നർസപുരം എം.പിയുമായ കനുമുരു രഘുരാമ കൃഷ്ണരാജു രാജ്യദ്രോഹക്കുറ്റത്തിന് അറസ്റ്റിൽ. 2012 ലെ അനധികൃത സ്വത്ത് സമ്പാദന കേസിൽ ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡിക്ക് അനുവദിച്ച ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ പ്രത്യേക കോടതിയെ സമീപിച്ചതിനു തൊട്ടുപിന്നാലെയാണിത്. ആന്ധ്രാപ്രദേശ് ക്രിമിനൽ ഇൻവെസ്റ്റിഗേഷൻ ഡിപാർട്ട്മെന്റ് വെള്ളിയാഴ്ച രാത്രിയോടെ കൃഷ്ണരാജുവിന്റെ വീട്ടിലെത്തിയാണ് അറസ്റ്റ് ചെയ്തത്.
പാർട്ടിക്കു പുറത്തു പോയ കൃഷ്ണരാജു 2019 ലെ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പാണ് വീണ്ടും തിരിച്ചെത്തിയത്. ബി.ജെപിയിലും തെലുങ്ക് ദേശം പാർട്ടിയിലും പ്രവർത്തിച്ചതിനു ശേഷമായിരുന്നു ഇത്
സാമുദായിക ഐക്യം തകർക്കുന്നത് ലക്ഷ്യമിട്ട് നടത്തിയ വിദ്വേഷ പ്രസംഗങ്ങളുടെ പേരിലും എം.പിക്കെതിരെ കേസെടുത്തിട്ടുണ്ട്. താൻ കൂടിഅംഗമായ സർക്കാരിലെ പ്രമുഖരെ മനഃപൂർവം അപകീർത്തിപ്പെടുത്താൻ കൃഷ്ണരാജു നിരന്തരം ശ്രമിച്ചിരുന്നതായും ആരോപണം ഉണ്ട്