തിരുവനന്തപുരം: കൊവിഡ് കാലത്തെ ദുരിതത്തിൽ നിന്നും തന്റെ വാർഡായ കാഞ്ഞിരമ്പാറയിലെ രണ്ടായിരത്തോളം വരുന്ന കുടുംബങ്ങൾക്ക് ആശ്വാസമേകി കൗൺസിലർ സുമി ബാലു. അരിയും പലചരക്കുമടങ്ങിയ ഭക്ഷ്യ കിറ്റും കൊവിഡ് പ്രതിരോധത്തിനാവശ്യമായ പ്രതിരോധ കിറ്റുമാണ് സുമി വാർഡിലുടനീളം വിതരണം ചെയ്യുന്നത്.
അതാത് റസിഡൻസ് അസോസിയേഷനും കൗൺസിലറും സേവാഭാരതിയും ചേർന്ന് തയ്യാറാക്കിയ കിറ്റുകളാണ് വാർഡിലെ ഓരോ വീടുകളിലും എത്തിക്കുന്നത്.