bike

കോ​ട്ട​യം​:​ ​വീ​ട്ടു​മു​റ്റ​ത്ത് ​ലോ​ക്ക് ​ചെ​യ്ത് ​വ​ച്ചി​രു​ന്ന​ 3.75​ ​ല​ക്ഷം​ ​രൂ​പ​യു​ടെ​ ​ആ​ഡം​ബ​ര​ ​ബൈ​ക്ക് ​മോ​ഷ​ണം​ ​പോ​യി.​ ​പൂ​വ​ത്തും​മൂ​ട് ​അ​ര​യി​ര​ത്ത് ​കി​ഴി​മ​റ്റ​ത്തി​ൽ​ ​സി​ദ്ധാ​ർ​ഥ് ​എ​സ്.​നാ​യ​രു​ടെ​ ​ബൈ​ക്കാ​ണ് ​രാ​ത്രി​യു​ടെ​ ​മ​റ​വി​ൽ​ ​ക​ള്ള​ൻ​ ​കൊ​ണ്ടു​പോ​യ​ത്.​ ​വീ​ടി​ന്റെ​ ​മു​റ്റ​ത്ത് ​ര​ണ്ട് ​ഓ​ട്ടോ​റി​ക്ഷ​ക​ളും​ ​അ​ഞ്ച് ​ബൈ​ക്കു​ക​ളും​ ​അ​വി​ടെ​ ​ഇ​രി​പ്പു​ണ്ടാ​യി​രു​ന്നു​വെ​ങ്കി​ലും​ ​അ​വ​യൊ​ന്നും​ ​ന​ഷ്ട​മാ​യി​ട്ടി​ല്ല.​ ​സ്വ​കാ​ര്യ​ ​ഫൈ​നാ​ൻ​സ് ​സ്ഥാ​പ​ന​ത്തി​ലെ​ ​ജീ​വ​ന​ക്കാ​ര​നാ​ണ് ​സി​ദ്ധാ​ർ​ഥ്.​ ​ബൈ​ക്കി​ന്റെ​ ​മു​ൻ​ച​ക്രം​ ​പ​ഞ്ച​റാ​യി​രു​ന്നു​വെ​ന്നാ​ണ് ​സി​ദ്ധാ​ർ​ഥ് ​പ​റ​യു​ന്ന​ത്.​ ​ഓ​ടി​ച്ചു​കൊ​ണ്ടു​ ​പോ​വാ​ൻ​ ​സാ​ധി​ക്കാ​ത്ത​ ​ബൈ​ക്ക് ​മി​നി​ ​ലോ​റി​യി​ലോ​ ​മ​റ്റോ​ ​ക​യ​റ്റി​ക്കൊ​ണ്ടു​ ​പോ​യ​തെ​ന്നാ​ണ് ​സം​ശ​യി​ക്കു​ന്ന​ത്.​ ​ഏ​റ്റു​മാ​നൂ​ർ​ ​പൊ​ലീ​സ് ​കേ​സ് ​എ​ടു​ത്ത് ​അ​ന്വേ​ഷ​ണം​ ​ആ​രം​ഭി​ച്ചു.