farmers-protest

ന്യൂഡൽഹി: കർഷക സമരം ആറ്​ മാസം തികയുന്ന 26 ന്​ കരിദിനമാചരിക്കുമെന്ന് സംയുക്ത കിസാൻ മോർച്ച. ഓൺലൈൻ വാർത്താ സമ്മേളനത്തിലൂടെ കർഷക നേതാവ് ബൽബീർ സിംഗ് രാജേവാളാണ് ഇക്കാര്യം അറിയിച്ചത്​.

26 ന് ഞങ്ങൾ പ്രതിഷേധം തുടങ്ങിയിട്ട്​ ആറുമാസം പൂർത്തിയാകും. ഒപ്പം മോദി സർക്കാർ ഭരണത്തിലെത്തിയിട്ട്​ ഏഴ്​ വർഷം പൂർത്തിയാവുകയും ചെയ്യും. ആ സാഹചര്യത്തിൽ കരിദിനത്തിന്​ വലിയ പ്രസക്​തിയുണ്ടെന്ന്​ അദ്ദേഹം പറഞ്ഞു.