pinarayi-vijayan

കേന്ദ്ര സർക്കാർ കേരളത്തിന് നൽകിയ സൗജന്യ ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നത് സംസ്ഥാന സർക്കാർ വൈകിപ്പിക്കുന്നുവെന്ന ആരോപണവുമായി ബിജെപി നേതാവ് പികെ കൃഷ്ണദാസ്. മുഖ്യമന്ത്രി പിണറായി വിജയന്റെ സത്യപ്രതിജ്ഞ നടന്നതിന് ശേഷം മാത്രം ഭക്ഷ്യധാന്യങ്ങൾ വിതരണം ചെയ്യുന്നതിനായാണ് സർക്കാർ കാത്തിരിക്കുന്നതെന്നും ബോധപൂർവമാണ് ഇങ്ങനെ ചെയ്യുന്നതെന്നും ബിജെപി നേതാവ് ആരോപിക്കുന്നു.

ഈ നടപടി പാവങ്ങളുടെ വയറ്റത്തടിക്കുന്നതിന് തുല്യമാണ്. എഫ്‌സിഐ ഗോഡൗണ്‍ മുഖേന അരിയും ഗോതമ്പും 80 ശതമാനവും നല്‍കിയിട്ടും മെയ് മാസത്തെ അരി വിതരണം ഇതുവരെ തുടങ്ങിയിട്ടില്ല. ചെറിയപെരുന്നാള്‍ അടക്കമുള്ള ആഘോഷങ്ങള്‍ ഉണ്ടായിട്ടും സൗജന്യധാന്യവിതരണം നീട്ടിവച്ച സര്‍ക്കാര്‍ നടപടി നീതീകരിക്കാനാകാത്തതാണ്. പികെ കൃഷ്ണദാസ് പറയുന്നു പറയുന്നു.

കേന്ദ്രം നല്‍കിയ ഭക്ഷ്യധാന്യം എന്തു കൊണ്ടാണ് വിതരണം ചെയ്യാന്‍ വൈകിപ്പിച്ചതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണമെന്ന് പറഞ്ഞ കൃഷ്ണദാസ്, പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്ന യോജന മൂന്നാം ഘട്ടത്തിന്റെ ഭാഗമായി വിതരണം ചെയ്യേണ്ട ഭക്ഷ്യധാന്യമാണ് സംസ്ഥാനം വിതരണം ചെയ്യാൻ വൈകിപ്പിക്കുന്നതെന്നാണ് ആരോപിക്കുന്നത്.

content details: bjp leader pk krishnadas accuses kerala govt and pinarayi vijayan of delaying the distribution of food grains.