vvvv

ദുബായ്: വാക്സിനേഷൻ മികച്ച രീതിയിൽ പുരോഗമിക്കുന്ന യുഎഇയിൽ കൊവിഡ് കേസുകൾകുറയുന്നു.
1452 കൊവിഡ് പോസിറ്റീവ് കേസുകളായിരുന്നു വെള്ളിയാഴ്ച രാജ്യത്താകെ റിപ്പോർട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ ഡിസംബറിന് ശേഷം പ്രതിദിന പോസിറ്റീവ് കേസുകളിലുണ്ടായ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഡിസംബർ 28ന് 1027 കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടതായിരുന്നു ഇതിനു മുമ്പുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന കണക്ക്.