yogi

സൂററ്റ്: പഞ്ചാബിൽ പുതിയ ജില്ല രൂപീകരിച്ചതിനെതിരെ രൂക്ഷ വിമർശനവുമായി യു.പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. കോണ്‍ഗ്രസിന്റെ വിഭജന നയത്തെയാണ് ഈ തീരുമാനം പ്രതിഫലിപ്പിക്കുന്നതെന്നാണ് യോഗി ആദിത്യനാഥിന്റെ വാദം.

മാലേർകോട്‌ല ജില്ല രൂപീകരിക്കാനുള്ള അമരീന്ദർ സിംഗിന്റെ തീരുമാനം വിഭജിപ്പിക്കുക എന്ന നയത്തിന്റെ പ്രതിഫലനമാണെന്ന് ആദിത്യനാഥ് ട്വീറ്റ് ചെയ്തു.

കോൺഗ്രസ് പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനം നിറവേറ്റിക്കൊണ്ട് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിംഗ് വെള്ളിയാഴ്ച ഈദുൽ ഫിത്തർ ദിനത്തിലാണ് മാലേർകോട്‌ലയെ സംസ്ഥാനത്തെ 23-ാമത്തെ ജില്ലയായി പ്രഖ്യാപിച്ചത്.

ചരിത്രപ്രാധാന്യമുള്ള പ്രദേശമാണ് മാലേർകോട്‌ലയെന്നും ജില്ലയായി പ്രഖ്യാപിക്കണമെന്നത് ജനങ്ങളുടെ ഏറെക്കാലത്തെ ആവശ്യമാണെന്നും സിംഗ് പറഞ്ഞു