fa-cup

വെം​ബ്ലി​:​ ​എ​ഫ്.​എ​ ​ക​പ്പി​ൽ​ ​ലെ​സ്‌​റ്റ​ർ​ ​സിറ്റി​യു​ടെ​ ​ക​ന്നി​ ​മു​ത്തം.​ഇ​ന്ന​ലെ​ ​ന​ട​ന്ന​ ​ഫൈ​ന​ലി​ൽ​ ​ക​രു​ത്ത​രാ​യ​ ​ചെ​ൽ​സി​യെ​ ​ഏ​ക​പ​ക്ഷീ​യ​മാ​യ​ ​ഒ​രു​ ​ഗോ​ളി​ന് ​കീ​ഴ​ട​ക്കി​യാ​ണ് ​ലെ​സ്‌​റ്റർ​ ​എ​ഫ്.​എ​ ​ക​പ്പ് ​ചാ​മ്പ്യ​ൻ​മാ​രാ​യ​ത്.​ ​ര​ണ്ടാം​ ​പ​കു​തി​യി​ൽ​ 63​-ാം​ ​മി​നി​ട്ടി​ൽ​ ​യൂ​റി​ ​ടൈ​ലെ​മ​ൻ​സ് ​നേ​ടി​യ​ ​ഗോ​ളാ​ണ് ​ലെ​‌​സ്റ്റ​റി​ന് ​ജ​യം​ ​സ​മ്മാ​നി​ച്ച​ത്.​ ​ക​ളി​തീ​രാ​റാ​ക​വെ​ ​എ​ൺ​പ​ത്തി​യേ​ഴാം​ ​മി​നി​ട്ടി​ൽ​ ​ചി​ൽ​വെ​ല്ലിന്റെ​ ​ഷോ​ട്ട് ​ലെ​സ്റ്റ​റി​ന്റെ​ ​ഗോ​ളി​ ​ഷ്‌മൈ​ക്കേ​ലി​നേ​യും​ ​ഡി​ഫ​ൻ​ഡ​ർ​ ​മോ​ർ​ഗ​നേ​യും​ ​മ​റി​ക​ട​ന്ന് ​വ​ല​കു​ലു​ക്കി​യെ​ങ്കി​ലും​ ​വാ​ർ​ ​ഗോ​ൾ​ ​അ​നു​വ​ദി​ച്ചി​ല്ല.

ഗോ​ൾ​ ​ര​ഹി​ത​മാ​യി​രു​ന്നു​ ​ആ​ദ്യ​ ​പ​കു​തി.​ ​തു​ട​ർ​ന്ന് ​മ​ത്സ​രം​ ​അ​ത്ര​ ​ര​സ​മ​ല്ലാ​തെ​ ​നീ​ങ്ങ​വെ​ ​തോ​മ​സി​ന്റെ​ ​പാ​സി​ൽ​ ​നി​ന്ന് ​ബ​ൽ​ജി​യ​ൻ​ ​മി​ഡ്ഫീ​ൽ​ഡ​ർ​ ​ടൈ​ലെ​മ​ൻ​സ് 25​ ​വാ​ര​ ​അ​ക​ലെ​ ​നി​ന്ന് ​തെ​ടു​ത്ത​ ​ലോം​ഗ് ​റേ​ഞ്ച​ർ​ ​ലെ​സ്റ്ററി​ന്റെ​ ​ജ​യ​മു​റ​പ്പി​ച്ച​ ​ഗോ​ളാ​വു​ക​യാ​യി​രു​ന്നു.​ 1969​ന് ​ശേ​ഷം​ ​ആ​ദ്യ​മാ​യാ​ണ് ​ലെ​സ്റ്റ​ർ​ ​എ​ഫ്.​എ​ ​ക​പ്പ് ​ഫൈ​ന​ൽ​ ​ക​ളി​ക്കു​ന്ന​ത്.​ ​ഇ​തി​നു​ ​മു​ൻ​പ് ​ക​ളി​ച്ച​ ​നാ​ല് ​ഫൈ​ന​ലി​ലും​ ​ലെ​സ്റ്ററി​ന് ​തോ​ൽ​വി​യാ​യി​രു​ന്നു​ ​ഫ​ലം.​ ​ഇ​ന്ന​ലെ​ ​വെം​ബ്ലി​യി​ൽ​ ​ഫൈ​ന​ൽ​ ​കാ​ണാ​ൻ​ ​ഇ​രു​പ​തി​നാ​യി​രം​ ​പേ​ർ​ക്ക് ​പ്ര​വേ​ശ​നം​ ​അ​നു​വ​ദി​ച്ചി​രു​ന്നു.