ഫിനാൻഷ്യൽ എക്സ്പ്രസിന്റെ മാനേജിംഗ് എഡിറ്ററായ സുനിൽ ജെയിൻ അന്തരിച്ചു. കൊവിഡ് ബാധിതനായി ഡൽഹി എയിംസ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം. രോഗം ഭേദമായ ശേഷമുണ്ടായ ആരോഗ്യപ്രശ്നങ്ങൾ മൂലം സുനിൽ ജെയിൻ മരണത്തിന് കീഴടങ്ങുകയായിരുന്നു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അദ്ദേഹത്തിന്റെ സഹോദരി സന്ധ്യ ജെയിൻ ട്വിറ്റർ വഴി അറിയിച്ചു.
ശനിയാഴ്ച രാത്രി 8.30നാണ് മരണം സംഭവിച്ചത്. 58 വയസായിരുന്നു. 1991ൽ ഇന്ത്യ ടുഡേയിൽ ജോലി ചെയ്തുകൊണ്ടാണ് ആയികൊണ്ടാണ് സുനിൽ ജെയിൻ മാദ്ധ്യമപ്രവർത്തകനായുള്ള തന്റെ ജീവിതം ആരംഭിക്കുന്നത്. ശേഷം ഒരുവർഷക്കാലത്തോളം ഇന്ത്യാ ടുഡേയുടെ ബിസിനസ് എഡിറ്റർ സ്ഥാനം വഹിച്ചു.
ശേഷം ഇന്ത്യൻ എക്സ്പ്രസിലേക്ക് ചേക്കേറിയ അദ്ദേഹം ആറു വർഷങ്ങൾക്കു ശേഷം ബിസിനസ് സ്റ്റാൻഡേർഡിന്റെ ഭാഗമായി. എട്ട് വർഷങ്ങൾക്കുശേഷം സുനിൽ ജെയിൻ എക്പ്രസ് ഗ്രൂപ്പിലേക്ക് അദ്ദേഹം മടങ്ങിവരികയും ഫിനാൻഷ്യൽ എക്പ്രസിന്റെ ഭാഗമാകുയും ചെയ്തു. സുനിൽ ജെയിനിന്റെ മരണത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ധനമന്ത്രി നിർമല സീതാരാമൻ എന്നിവർ അനുശോചനമറിയിച്ചു.
content details: financial express managing editor sunil jain no more.