ശരീരത്തിന് പ്രതിരോധശേഷി നല്കാൻ സഹായിക്കുന്ന ഫലമാണ് സ്‌ട്രോബെറി. ഇതിലുള്ള വിറ്റാമിൻ സി ആണ് പ്രതിരോധശേഷി ഉറപ്പാക്കുന്നത്. കാഴ്‌ചശക്തി വർദ്ധിപ്പിക്കാനും തിമിരം തടയാനും സഹായിക്കും. സ്‌ട്രോബെറിയിലടങ്ങിയ ഇലാജിക് ആസിഡ്, ഫ്‌ളേവനോയ്ഡുകൾ എന്നിവ മാരകരോഗങ്ങളെ പ്രതിരോധിക്കാനും ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും കൊളസ്‌ട്രോൾ കുറയ്ക്കാനും സഹായകമാണ്.
തടി കുറയാൻ സഹായിക്കുന്ന സ്‌ട്രോബെറിയിൽ അടങ്ങിയിരിക്കുന്നത് പ്രകൃതിദത്ത മധുരമായതുകൊണ്ട് പ്രമേഹത്തെ ഭയക്കുകയും വേണ്ട. ഇതിലെ നാരുകൾ വയറിന്റെ ആരോഗ്യത്തിനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ഫോളിക് ആസിഡ് ഉള്ളതിനാൽ ഗർഭിണികൾ സ്‌ട്രോബെറി കഴിക്കുന്നത് കുഞ്ഞിന്റെ തലച്ചോറിന്റെ വികാസം ഉറപ്പാക്കും. സ്‌ട്രോബെറിയിലെ പൊട്ടാസ്യം രക്തസമ്മർദ്ദം നിയന്ത്രിക്കാൻ സഹായിക്കുന്നു. സ്‌ട്രോബെറിയിലെ ആന്റിഓക്സിഡന്റുകൾ, ഫൈറ്റൊ കെമിക്കലുകൾ എന്നിവ സന്ധികളിലുണ്ടാകുന്ന നീരിനെ പ്രതിരോധിക്കും. വാതം, സന്ധിവേദന തുടങ്ങിയവ ശമിപ്പിക്കാനും ഉത്തമം.