leela-krishnan

മുംബയ്: ലീല ഗ്രൂപ്പ് സ്ഥാപകൻ ക്യാപ്റ്റൻ കൃഷ്ണൻ നായരുടെ ഭാര്യ ലീല കൃഷ്ണൻ അന്തരിച്ചു.90 വയസായിരുന്നു. ഇന്ന് രാവിലെ ആറരയോടെയായിരുന്നു അന്ത്യം. വാർദ്ധക്യസഹജമായ അസുഖങ്ങളെത്തുടർന്ന് മൂന്നാഴ്ചയോളമായി മുംബയിലെ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ട് മണിക്ക്.

1951ലാണ് ക്യാപ്റ്റൻ കൃഷ്ണൻ നായരെ ലീല വിവാഹം കഴിക്കുന്നത്. ഭാര്യയുടെ പേരാണ് അദ്ദേഹം ഹോട്ടൽ ശൃംഗലയ്ക്ക് നൽകിയത്. ഏഴ് വർഷം മുമ്പായിരുന്നു കൃഷ്ണൻ നായർ മരിച്ചത്. വിവേക് നായർ, ദിനേശ് എന്നിവർ മക്കളാണ്.