കോഴിക്കോട്: പത്തു ദിവസം മുൻപ് ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനത്തിനു പോയ യന്ത്രവൽകൃത ബോട്ട് കാണാതായി. ബേപ്പൂർ സ്വദേശി സബീഷിന്റെ ഉടമസ്ഥതയിലുള്ള അജ്മീർ ഷാ ബോട്ടാണ് കാണാതായത്. ബോട്ടിൽ 15 മത്സ്യതൊഴിലാളികൾ ഉണ്ട്.
ബോട്ടിലുളളവർ എവിടെയാണെന്നോ എന്തു സംഭവിച്ചുവെന്നോ ഇതുവരെയും വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. മേയ് അഞ്ചിന് പുലർച്ചെ മത്സ്യബന്ധനത്തിനു പോയ ഇവർ ന്യൂമർദത്തെ തുടർന്നുള്ള കാലാവസ്ഥ മുന്നറിയിപ്പ് ലഭിച്ചപ്പോൾ ബന്ധപ്പെടാൻ ശ്രമിച്ചില്ല. കോസ്റ്റ് ഗാർഡ് സംഭവത്തിൽ അന്വേഷണം നടത്തിവരികയാണ്. മൂന്നു ദിവസം മുൻപ് ഗോവ ഭാഗത്ത് മറ്റൊരു ബോട്ടുകാർ ഇവരെ കണ്ടതായി വിവരമുണ്ട്.