vit

ചെന്നൈ: വെല്ലൂർ ഇൻസ്‌റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയിലെ (വി.ഐ.ടി) ബിസിനസ് സ്‌കൂളിന് അസോസിയേഷൻ ഒഫ് അഡ്വാൻസ് കൊളീജിയേറ്റ് സ്‌കൂൾസ് ഒഫ് ബിസിനസ് (എ.എ.സി.എസ്.ബി) ഇന്റർനാഷണലിന്റെ അംഗീകാരം. ആഗോളതലത്തിൽ ബിസിനസ് സ്‌കൂളുകൾക്ക് അക്രഡിറ്റേഷൻ നൽകുന്ന അമേരിക്കൻ സ്ഥാപനമാണ് എ.എ.സി.എസ്.ബി. 58 രാജ്യങ്ങളിലായുള്ള ലോകത്തെ ഏറ്റവും മികച്ച 901 ബിസിനസ് സ്‌കൂളുകളിലൊന്നായാണ് വി.ഐ.ടി ബിസിനസ് സ്‌കൂളിനെ എ.എ.സി.എസ്.ബി തിരഞ്ഞെടുത്തത്.

ഇന്ത്യയിൽ അക്രഡിറ്റേഷൻ ലഭിക്കുന്ന 15-ാമത്തെയും തമിഴ്നാട്ടിലെ രണ്ടാമത്തെയും ബിസിനസ് സ്‌കൂളാണ് വി.ഐ.ടി ബിസിനസ് സ്‌കൂൾ. അക്കാഡമിക്, ഗവേഷണം, സാമൂഹികം, വ്യവസായം, ഗ്ളോബൽ കണക്‌ടിവിറ്റി മേഖലകളിൽ വി.ഐ.ടി ബിസിനസ് സ്‌കൂളിന്റെ മികവിന് ലഭിച്ച അംഗീകാരമാണിതെന്ന് വി.ഐ.ടി സ്ഥാപക ചാൻസലർ ഡോ.ജി. വിശ്വനാഥൻ പറഞ്ഞു. ബി.ബി.എ., എം.ബി.എ., പി.എച്ച്.ഡി കോഴ്‌സുകളാണ് വി.ഐ.ടി ബിസിനസ് സ്കൂൾ വാഗ്‌ദാനം ചെയ്യുന്നത്.