congress-mp-rajeev-satav-

മുംബയ്: മുതിർന്ന കോൺഗ്രസ് നേതാവും രാജ്യസഭ എം.പിയും എ.ഐ.സി.സി സെക്രട്ടറിയുമായ രാജീവ്​ സാതവ്​ (46) അന്തരിച്ചു. ഏപ്രിൽ 22ന് രാജീവ് കൊവിഡ് പോസിറ്റീവായിരുന്നു. . പിന്നീട്​ പരിശോധനയിൽ നെഗറ്റീവായശേഷം ന്യുമോണിയ ബാധിച്ചതിനെ തുടർന്ന് ചികിത്സയിലിരിക്കേയാണ്മരണം. രാഹുൽ ഗാന്ധിയുടെ അടുത്ത അനുയായിയായ രാജീവ്

കോൺഗ്രസ്​ പ്രവർത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവും ഗുജറാത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി സെക്രട്ടറിയുമായിരുന്നു. 2010 മുതൽ 14 വരെ യൂത്ത്​ കോൺഗ്രസ്​ അഖിലേന്ത്യ പ്രസിഡന്റായിരുന്നു.

2014ൽ മഹാരാഷ്​ട്രയിലെ ഹിംഗോളി മണ്ഡലത്തിൽ നിന്ന്​ ശിവസേന എം.പി സുരേഷ്​ വാംഖഡെയെ പരാജയപ്പെടുത്തി ലോക്​സഭയിലെത്തിയിരുന്നു. 20 വർഷം ശി​വസേന കൈവശം വച്ച കലാംനൂരി അസംബ്ലി മണ്ഡലത്തിൽ വിജയം നേടിയ നേതാവായിരുന്നു രാജീവ്​​. നിര്യാണത്തിൽ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും ഉൾപ്പെടെയുള്ള പ്രമുഖർ അനുശോചിച്ചു.