ദോഹ: പലസ്തീൻ പ്രദേശങ്ങൾക്കെതിരെ ഇസ്രായേൽ നടത്തുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ ഖത്തർ വിദേശകാര്യമന്ത്രിയും ഉപപ്രധാനമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിൻ അബ്ദുർറഹ്മാൻ അൽതാനി ഹമാസ് നേതാവ് ഇസ്മാഈൽ ഹനിയ്യയുമായി ദോഹയിൽ കൂടിക്കാഴ്ച നടത്തി. ഗാസയിലെ ജനങ്ങൾക്കെതിരെ ഇസ്രയേൽ നടത്തുന്ന നരനായാട്ടിനെതിരെ അന്താരാഷ്ട്ര സമൂഹം അടിയന്തരമായി മുന്നോട്ടുവരണമെന്ന് ഹമാസ് തലവൻ ആവശ്യപ്പെട്ടു.
ഇസ്രായേലിന്റെ എല്ലാ അതിക്രമങ്ങളെയും ഖത്തർ അപലപിക്കുന്നതായി ഖത്തർ വിദേശകാര്യ മന്ത്രി പറഞ്ഞു. പലസ്തീൻ ജനതയോടൊപ്പം എന്നും ഖത്തർ നിലകൊള്ളുമെന്നും അദ്ദേഹം അറിയിച്ചു.