കൊവിഡ്-19 വാക്‌സിനേഷൻ ചലഞ്ചിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കൂളെസ് ഒഫ് കേരളയുടെ ആഭിമുഖ്യത്തിൽ പിരിച്ച 47,000 രൂപ ഇന്ന് വൈകുന്നേരം 5 മണിക്ക് കൈമാറി. 238 ആരാധകരിൽ നിന്നാണ് ഇത്രയും തുക സംഘടന സമാഹരിച്ചത്.
രാജ്യം നേരിടുന്ന വാക്‌സിൻ പ്രതിസന്ധിയെ തുടർന്നു കേരളത്തിൽ വാക്‌സിന്റെ സൗജന്യ ലഭ്യത ഉറപ്പ് വരുത്താൻ സർക്കാർ തീരുമാനിച്ചതോടെ കൂളെസ് ഒഫ് കേരളയുടെ ഫേസ്ബുക്ക്, വാട്സ്ആപ്പ് കൂട്ടായ്മകളിൽ ബാർസ ആരാധകരിൽ നിന്നും ഇതിനായി ശക്തമായ ആഹ്വാനം ഉണ്ടായിരുന്നു.
ഇതിനെ തുടർന്നാണ് സർക്കാരിന്റെ നിധിയിലേക്ക് നമ്മളാൽ ആവും വിധമുള്ള തുക സംഭാവന നൽകി പിന്തുണക്കാൻ കൂളെസ് ഒഫ് കേരള തീരുമാനിച്ചത്. കഴിഞ്ഞ വർഷവും സർക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് 1,51,891 രൂപ ബാർസ ആരാധകരിൽ നിന്ന് നമ്മൾ പിരിച്ചു നൽകിയിരുന്നു.
നാടിന്റെ ആവശ്യങ്ങൾ മനസിലാക്കി അവസരത്തിനൊത്ത് പ്രവർത്തിക്കാൻ കേരളത്തിലെ ഫുട്ബോൾ ആരാധകർ എന്നും മുന്നിൽ തന്നെ ഉണ്ടാവുമെന്ന് നമ്മൾ ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ്.
content details: cules of kerala donates money to cmdrf as part of vaccine challenge.