kkk

തിരുവനന്തപുരം : ഇസ്രയേലിൽ ഹമാസിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇടുക്കി കീരിത്തോട് സ്വദേശിനി സൗമ്യയുടെ വിയോഗത്തിൽ സർക്കാർ നിലപാടിനോട് വിയോജിപ്പ് അറിയിച്ച് ബി..ജെ പി സംസ്ഥാന വക്താവ് സന്ദീപ് ജി.. വാര്യർ. സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നു എങ്കിൽ സൗമ്യയെ കേരളത്തിന്റെ മകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചേനെയെന്ന് സന്ദീപ് ജി വാര്യർ ഫേസ്‌ബുക്ക് പോസ്റ്റിൽ പറഞ്ഞു.

കൂടാതെ, കുടുംബത്തിൽ ഒരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും ഇതിനകം പ്രഖ്യാപിക്കുമായിരുന്നു. ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി സൗമ്യയെ ഇടതുപക്ഷവും ജിഹാദികളും ചേർന്ന് അവതരിപ്പിക്കുമായിരുന്നെന്നും സന്ദീപ് ജി വാര്യർ പറഞ്ഞു. സാംസ്കാരിക നായകരുടെ കവിതയെഴുത്ത്, മെഴുകുതിരി കൊളുത്തൽ കൂടാതെ പൊരിച്ച മത്തി ടീമിന്റെ പുതിയ സിനിമ 'സൗമ്യ' കൂടാതെ കേരളത്തിലെ മാധ്യമങ്ങൾ ഒരാഴ്ച ഇസ്രായേൽ വിരുദ്ധ ചർച്ച സംഘടിപ്പിക്കുമായിരുന്നെന്നും സന്ദീപ് പറയുന്നു.

ഇസ്രായേൽ ആക്രമണമായതിനാൽ ആത്യന്തികമായി സൗമ്യയുടെ മരണത്തിനുത്തരവാദി നെതന്യാഹുവിന്റെ സുഹൃത്തായ നരേന്ദ്ര മോദിയാണ് എന്ന് സ്ഥാപിക്കുമായിരുന്നു. പക്ഷേ, സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ വച്ചായിപ്പോയി. സംഘടിത മത ഭീകരതയുടെ ഭീഷണിക്ക് മുന്നിൽ മുഖ്യമന്ത്രിക്കും മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ്ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടിയും തിരുത്തേണ്ടിയും ഒക്കെ വന്നുവെന്നും സന്ദീപ് ജി വാര്യർ ആരോപിച്ചു.

സന്ദിപി ജി വാര്യരുടെ ഫേസ്ബുക്ക് പോസ്റ്റ്

പാവം സൗമ്യ ജോലി ചെയ്തിരുന്നത് ഗാസയിലും കൊല്ലപ്പെട്ടത് ഇസ്രായേൽ അക്രമണത്തിലുമായിരുന്നു എന്ന് കരുതുക .

സൗമ്യയെ കേരളത്തിൻ്റെ മകളായി മുഖ്യമന്ത്രി പ്രഖ്യാപിച്ചേനെ. കുടംബത്തിലൊരാൾക്ക് സർക്കാർ ജോലിയും നഷ്ടപരിഹാരവും ഇതിനകം പ്രഖ്യാപിക്കുമായിരുന്നു .

ഇസ്രായേൽ വിരുദ്ധ പ്രക്ഷോഭങ്ങളുടെ മുഖമായി സൗമ്യയെ ഇടതുപക്ഷവും ജിഹാദികളും ചേർന്ന് അവതരിപ്പിക്കുമായിരുന്നു.

കോൺഗ്രസ് വിട്ടുകൊടുക്കുമോ ? രാഹുൽ ഗാന്ധിയുടെ ട്വീറ്റ് , ഭവന സന്ദർശനം, വഴിയിലെ ബേക്കറിയിൽ കയറി ചായ കുടിക്കൽ ... അതങ്ങനെ പോവും.

സാംസ്കാരിക നായകരുടെ കവിതയെഴുത്ത്, മെഴുകുതിരി കൊളുത്തൽ കൂടാതെ പൊരിച്ച മത്തി ടീമിൻ്റെ പുതിയ സിനിമ " സൗമ്യ "...

കേരളത്തിലെ മാധ്യമങ്ങൾ ഒരാഴ്ച ഇസ്രായേൽ വിരുദ്ധ ചർച്ച സംഘടിപ്പിക്കുമായിരുന്നു. ഇസ്രായേൽ ആക്രമണമായതിനാൽ ആത്യന്തികമായി സൗമ്യയുടെ മരണത്തിനുത്തരവാദി നെതന്യാഹുവിൻ്റെ സുഹൃത്തായ നരേന്ദ്ര മോദിയാണ് എന്ന് സ്ഥാപിക്കുമായിരുന്നു.

പക്ഷേ , സൗമ്യ കൊല്ലപ്പെട്ടത് പാലസ്തീൻ തീവ്രവാദികളുടെ ആക്രമണത്തിൽ ഇസ്രായേലിൽ വച്ചായിപ്പോയി .

സംഘടിത മത ഭീകരതയുടെ ഭീഷണിക്ക് മുന്നിൽ മുഖ്യമന്ത്രിക്കും , മുൻ മുഖ്യമന്ത്രിക്കും വരെ ഫേസ് ബുക്ക് അനുസ്മരണങ്ങൾ മുക്കേണ്ടിയും തിരുത്തേണ്ടിയും ഒക്കെ വന്നു.

മാപ്പ് സൗമ്യ , ഇത് കേരളമാണ് . ഇവിടം ഇങ്ങനെയാണ്