kozhikode-medical-college

കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ നിന്ന് കൊവിഡ് രോഗികളുടെ മൃതദേഹം മാറിനല്‍കി. കോഴിക്കോട് സ്വദേശി സുന്ദരന്റെ മൃതദേഹത്തിന് പകരം വടകര സ്വദേശിയായ സ്ത്രീയുടെ മൃതദേഹമാണ് ബന്ധുക്കള്‍ക്ക് നല്‍കിയത്. സ്ത്രീയുടെ ബന്ധുക്കൾ മൃതദേഹം കൊണ്ടുപോകാന്‍ എത്തിയപ്പോഴാണ് വിവരം പുറത്തറിഞ്ഞത്. ഇതിനിടെ സുന്ദരന്റേതെന്ന് കരുതി ബന്ധുക്കള്‍ യുവതിയുടെ മൃതദേഹം സംസ്‍കരിച്ചിരുന്നു.

നേരത്തെ തിരുവനന്തപുരം മെഡിക്കൽ കോളേജിലും കൊവിഡ് രോഗിയുിടെ മൃതദേഹം മാറി നൽകിയ സംഭവം റിപ്പോർട്ട് ചെയ്തിരുന്നു..