ന്യൂഡൽഹി : കൊവിഡ് പോരാട്ടത്തിൽ ഇന്ത്യയുടെ ഏറ്റവും പുതിയ നേട്ടമായ ഡി.ആർ.ഡി,ഒ വികസിപ്പിച്ച കൊവിഡ് മരുന്ന് 2 ഡി ഓക്‌സി ഡി ഗ്ലൂക്കോസ് നാളെ പുറത്തിറക്കും. പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് മരുന്ന് പുറത്തിറക്കുന്നത്.. ഡൽഹിയിലെ ചില ആശുപത്രികളിലായിരിക്കും നാളെ ആദ്യം മരുന്ന് നൽകുക.
മരുന്നിന് ഡ്രഗ്‌സ് കൺട്രോളർ ജനറൽ അനുമതി നൽകിയിരുന്നു. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂക്ലിയർ മെഡിസിൻ ആൻഡ് അലൈഡ് സയൻസസ് എന്ന ഡി.ആർ..ഡി.ഒക്ക് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനം ഡോ റെഡ്ഡീസ് ലബോറട്ടറിയുമായി സഹകരിച്ചാണ് കൊവിഡ് മരുന്ന് വികസിപ്പിച്ചെടുത്തത്.