മുംബയ് : കൊവിഡ് പ്രതിരോധത്തിന് സഹായഹസ്തവുമായി ബോളിവുഡ് താരം അമിതാഭ് ബച്ചൻ.
ഡൽഹിയിലെ ഗുരുദ്വാര റകാബ് ഗഞ്ചിലെ കൊവിഡ് കേന്ദ്രത്തിനുള്ള ഓക്സിജൻ കോൺസൻട്രേറ്ററുകളുടെ ആദ്യബാച്ച് പോളണ്ടിൽ നിന്ന് ഇന്ന് എത്തുമെന്ന് ബച്ചൻ അറിയിച്ചു. അഞ്ച് ലിറ്റർ ശേഷിയുള്ള 50 ഓക്സിജൻ കോൺസൻട്രേറ്ററുകൾ കൂടി നൽകുമെന്നും ബച്ചൻ അറിയിച്ചു.
ദേശീയ തലസ്ഥാനത്തെ കൊവിഡ് പ്രതിസന്ധി നേരിടാൻ ബച്ചൻ നേരത്തേ ഗുരുദ്വാര റകാബ് ഗഞ്ച് സാഹിബിലെ ശ്രീ ഗുരു തേജ് ബഹാദൂർ കൊവിഡ് കെയർ സെന്ററിന് രണ്ടു കോടി രൂപ സംഭാവന നൽകിയിരുന്നു.
ജുഹുവിലെ ഒരു സ്കൂളിൽ 25 കിടക്കകളുള്ള പരിചരണ കേന്ദ്രം തയാറായെന്നും അദ്ദേഹം പറഞ്ഞു. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കു പ്രശംസ ആവശ്യമില്ലെന്നു പറഞ്ഞ താരം, ടൗക്തേചുഴലിക്കാറ്റ് രാജ്യത്ത് നാശം വിതയ്ക്കുന്നതിലെ ആശങ്കയും പങ്കുവച്ചു.