e-chandrasekharan-

തിരുവനന്തപുരം : ഒരു തവണ മന്ത്രിയായവരെ പരിഗണിക്കേണ്ടന്ന നിബന്ധന സി.പി.ഐയിൽ ശക്തമായി നടപ്പാക്കണമെന്ന ആവശ്യം ശക്തമായതിനാൽ മുൻമന്ത്രി ഇ ചന്ദ്രശേഖരൻ ഇത്തവണ മന്ത്രിസഭയിൽ ഉണ്ടാകില്ല. സി.പി.ഐയിൽ നിന്നുള്ള മന്ത്രിമാർ എല്ലാവരും പുതുമുഖങ്ങൾ ആയിരിക്കുമെന്നാണ് സൂചന. പി.പ്രസാദ്, കെ.രാജൻ എന്നിവർ മന്ത്രിമാരാകാനാണ് സാദ്ധ്യത കല്പിക്കുന്നത്.

കൊല്ലത്തു നിന്ന് പി.സുപാലോ ജെ. ചിഞ്ചു റാണിയോ മന്ത്രി ആയേക്കും. ഇ.കെ.വിജയൻ മന്ത്രിയാകാനും സാദ്ധ്യതയുണ്ട്. ചിറ്റയം ഗോപകുമാർ ഡെപ്യൂട്ടി സ്പീക്കർ ആയേക്കും. മന്ത്രിമാർ ആരൊക്കെ എന്നത് സംബന്ധിച്ച് അന്തിമ തീരുമാനം ചൊവ്വാഴ്ച സംസ്ഥാന കൗൺസിലിൽ ഉണ്ടാകും

.

കേരള കോൺഗ്രസ് (എം) രണ്ട് മന്ത്രസ്ഥാനം ആവശ്യപ്പെട്ടിട്ടുണ്ട്. അഞ്ച് എം.എൽ.എമാരാണ് പാർട്ടിക്കുള്ളത്. പാർലമെന്ററി പാർട്ടി നേതാവായി റോഷി അഗസ്റ്റിനെ തിരഞ്ഞെടുത്തു. ഡോ.എൻ ജയരാജാണ് ഡെപ്യൂട്ടി ലീഡർ. പ്രമോദ് നാരായണൻ പാർലമെന്ററി പാർട്ടി സെക്രട്ടറിയാകും.