ആരോഗ്യകരമായ എണ്ണകളിൽ മുൻപന്തിയിലാണ് ഒലീവ് ഓയില്‍. ദിവസവും വെറുംവയറ്റില്‍ ഒരു സ്പൂണ്‍ ഒലീവ് ഓയില്‍ കഴിക്കുന്നത് നല്ലതാണ്. ഒലീവ് ഓയിലിൽ അടങ്ങിയ കൊഴുപ്പ് രക്തധമനികൾക്ക് തടസം വരുത്താതെ ശരീരത്തിലെ കൊളസ്‌ട്രോള്‍ നിലയും ഹൃദയാരോഗ്യവും നിലനിറുത്തുന്നു.
വിറ്റാമിന്‍ ഇ, ആന്റിഓക്‌സിഡന്റുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ മാരകരോഗങ്ങളെ തടയും. പ്രമേഹസാദ്ധ്യത കുറയ്ക്കാനും പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനുമുള്ള കഴിവും ഒലീവ് ഓയിലിനുണ്ട്. തടി കുറയ്ക്കാനും വയര്‍ കുറയ്ക്കാനും ഏറെ നല്ലതാണ് ഒലീവ് ഓയില്‍.
ഇതിലെ വിറ്റാമിന്‍ സി, ബയോഫ്‌ളേവനോയ്ഡുകള്‍ എന്നിവ മൂത്രാശയ രോഗങ്ങൾ ശമിപ്പിക്കുന്നു. സ്‌ട്രോക്ക്, അല്‍ഷീമേഴ്‌സ് പോലുള്ള രോഗങ്ങള്‍ തടയാനും ഓര്‍മ്മശക്തിയും ബുദ്ധിശക്തിയും വർദ്ധിപ്പിക്കാനും ഉത്തമം. കാല്‍സ്യം വലിച്ചെടുക്കാന്‍ ശരീരത്തെ സഹായിക്കുന്നതു വഴി എല്ലുകളുടെ ആരോഗ്യത്തിന് ഉത്തമമായ ഒലീവ് ഓയില്‍ സന്ധിവാതം, എല്ലുതേയ്മാനം എന്നിവയ്ക്കും പ്രതിവിധിയാണ്.