covid-death

മലപ്പുറം: വെന്റിലേറ്റർ കിട്ടാതെ കൊവിഡ് രോഗി മരിച്ചതായി പരാതി. മലപ്പുറം പുറത്തൂർ സ്വദേശി ഫാത്തിമ(63) ആണ് മരിച്ചത്. കൊവിഡ് ബാധിച്ച് വളാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു ഫാത്തിമ. ഇവർക്ക് ശ്വസതടസം അനുഭവപ്പെട്ടതിനെത്തുടർന്ന് വെന്റിലേറ്ററിലേക്ക് മാറ്റണമെന്ന് മേയ് പത്തിന് ഡോക്ടർമാർ നിർദേശിച്ചിരുന്നു. മലപ്പുറം, കോഴിക്കോട്, തൃശൂർ ജില്ലകളിൽ വെന്റിലേറ്ററിനായി അലഞ്ഞെങ്കിലും കിട്ടിയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.